The Big Boss
ദി ബിഗ് ബോസ് (1971)

എംസോൺ റിലീസ് – 1987

Download

3630 Downloads

IMDb

6.9/10

മാർഷ്യൽ ആർട്ടിന്റെ രാജാവ് ആയിരുന്ന ബ്രൂസ് ലീക്ക് ലോകമെമ്പാടും ഒട്ടേറെ ആരാധകരെ സമ്മാനിച്ച, അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ആദ്യത്തെ മേജർ ചിത്രം ആണ് 1971ൽ പുറത്തിറങ്ങിയ, നമ്മൾ ഒരുവിധം പേരുടെയും ചൈൽഡ്ഹുഡ് നൊസ്റ്റു കൂടിയായ “THE BIG BOSS”
ഉപജീവനാർത്ഥം ഒരു തൊഴിൽ തേടി ചൈനയിൽ നിന്നും തന്റെ അമ്മാവന്റെ കെയറോഫിൽ തായ്ലൻഡിലെ പരിചയക്കാരുടെ അടുത്തേക്ക് എത്തിയത് ആണ് ബ്രൂസ് ലീയുടെ നായകകഥാപാത്രം ചെങ് ചാവോ ആൻ. അവിടെ എത്തിയ ചെങ് തന്റെ കസിന്റെ സഹായത്തോടെ അവിടുത്തെ ഒരു ഐസ് ഫാക്ടറിയിൽ ജോലിക്ക് കയറുന്നു… ഇനിയൊരിക്കലും ആരുമായും സംഘട്ടത്തിന് പോകില്ല എന്ന് തന്റെ അമ്മയ്ക്ക് കൊടുത്ത വാക്കിന്റെ പുറത്ത് അവിടെ നടക്കുന്ന അടിപിടികളിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി നിൽക്കുകയാണ് ചെങ്… എന്നാൽ ഒരു ദിവസം ജോലിസ്ഥലത്ത് വച്ചു നടന്ന ഒരു തൊഴിലാളി കലാപത്തിൽ, ചെങിന്റെ അമ്മ ശപഥം ചെയ്ത് കഴുത്തിൽ കെട്ടിക്കൊടുത്ത മാല അപ്രതീക്ഷിതമായി പൊട്ടുന്നതോട് കൂടി, നമ്മുടെ നായകൻ കളത്തിലോട്ട് ഇറങ്ങുകയാണ് പിന്നെ കഥ മൊത്തത്തിൽ അങ്ങോട്ട് മാറുകയാണ്.