The Looming Storm
ദ ലൂമിങ് സ്റ്റോം (2017)
എംസോൺ റിലീസ് – 1386
ഭാഷ: | മാൻഡറിൻ |
സംവിധാനം: | Yue Dong |
പരിഭാഷ: | സുമന്ദ് മോഹൻ |
ജോണർ: | ക്രൈം |
2017ൽ പുറത്തിറങ്ങിയ ചൈനീസ് ക്രൈം ത്രില്ലർ ചിത്രമാണ് “The Looming Storm”. ചൈനയിലെ ഒരു ചെറിയ ഫാക്ടറിയിൽ വർഷങ്ങളായി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ‘യു ഗുവോയി’. നീണ്ട കാലത്തെ ജയിൽ ജീവിതത്തിനു ശേഷം പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ അവിസ്മരണീയമായ ഓർമകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
ഫാക്ടറിയിലെ ഒരു പേരുകേട്ട ജീവനക്കാരൻ ആയിരുന്നിട്ടുകൂടി, ഒരു ഞെട്ടിക്കുന്ന സംഭവത്തിനായിരുന്നു ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും അയാൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഒരു കൂട്ടം പോലീസുകാർ ഒരു സ്ത്രീയുടെ മൃതദേഹമാണ് ഫാക്ടറി വളപ്പിൽ നിന്നും കണ്ടെടുക്കുന്നു. അന്വേഷണത്തിൽ അതൊരു കൊലപാതകമാണെന്ന് വ്യക്തമായപ്പോൾ, യു ഗുവോയി തെല്ലൊന്നുമല്ല സമ്മർദ്ദത്തിലാകുന്നത്.
തന്റെ സാന്നിധ്യത്തിൽ തന്നെ ഇങ്ങനെയൊരു അനിഷ്ട സംഭവം ഉണ്ടായപ്പോൾ, കൊലപാതകിയെ കണ്ടു പിടിക്കേണ്ടത് അയാളുടെ കൂടെ ആവശ്യമാകുന്നു. പക്ഷേ ഒരു പരമ്പര പോലെ സംഭവങ്ങൾ പുനരാരംഭിക്കുമ്പോഴും, പോലീസിന് യാതൊരു വിധ പഴുതുകളും കൊടുക്കാതെ കുറ്റവാളി രക്ഷപ്പെടുന്നു. നടന്ന കൊലപാതകങ്ങൾക്കെല്ലാം തന്നെ പൊതുവായ മാതൃക ഉണ്ടായിരുന്നു. ദുരൂഹതകൾക്ക് ചുരുളഴിയാതെ ഒരു സമസ്യ മനസ്സിൽ സൃഷ്ടിച്ചാണ് സിനിമ അവസാനിക്കുന്നതും. കാരണം ആ ചോദ്യത്തിന് ഉത്തരം നിർവചിക്കാൻ കഴിയാവുന്ന ഒന്നായിരുന്നില്ല.