The Soul
ദി സോൾ (2021)
എംസോൺ റിലീസ് – 3039
ഭാഷ: | മാൻഡറിൻ |
സംവിധാനം: | Wei-Hao Cheng |
പരിഭാഷ: | വിഷ് ആസാദ് |
ജോണർ: | ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ |
ജിയാങ് ബോയുടെ “യിഹൂന്‍ യൌഷു” എന്ന പുസ്തകത്തെ ആധാരമാക്കി ചെങ് വെയ്-ഹാവോ സംവിധാനം ചെയ്ത് ചാങ് ചെന്‍, ജനൈന്‍ ചാങ്, സുന്‍ അങ്കെ, ക്രിസ്റ്റഫര്‍ ലീ എന്നിവര്‍ അഭിനയിച്ച് 2021 ല്‍ പുറത്തിറങ്ങിയ ചൈനീസ് സിനിമയാണ് “ദി സോൾ“.
കഥ നടക്കുന്നത് 2030കളില്‍ തായ് വാനിലാണ്. വ്യവസായ പ്രമുഖനായ വാങ് ഷി-സോങ് അതിദാരുണമായി കൊല്ലപ്പെടുന്നു. സാക്ഷി മൊഴികളില്‍ നിന്നും വാങ്ങിന്റെ മകന്‍ തന്നെയാണ് കൊലയാളി എന്നു പോലീസ് മനസ്സിലാക്കുന്നു. എന്നാല്‍ കാൻസർ ബാധിതനായ പ്രോസിക്യൂട്ടർ ലിയാങ് വെൻ-ചാവോയും ഭാര്യ പാവോയും കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വെളിവാകുന്നു. അന്വേഷണം മുന്നോട്ട് പോകുന്തോറും കൂടുതൽ സങ്കീര്‍ണതകളിലേക്ക് ആണ് കാര്യങ്ങൾ പോകുന്നത്. ആദ്യ നിഗമനത്തിൽ നിന്നും മുന്നോട്ടുള്ള കാര്യങ്ങൾ ഒരു ഫാന്റസി കഥ പോലെ ആണ് പോകുന്നത്. സയൻസ് ഫിക്ഷന്റെ സാധ്യതകൾ കൂടി ഉൾപ്പെടുത്തിയ ചിത്രം ക്ളൈമാക്‌സ് വരെയും പ്രേക്ഷകന് ട്വിസ്റ്റുകളും സസ്പെന്സും നൽകുന്നു. 2030 കൾക്കു ശേഷം നടക്കുന്ന കഥയെന്ന നിലയിൽ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സാങ്കേതിക കുതിപ്പും, ഫാന്റസിയായി ഇപ്പോൾ കരുതുന്ന ചില കാര്യങ്ങളെങ്കിലും യാഥാർഥ്യമാകാനുള്ള സാധ്യതകളും കണക്കിലെടുക്കുമ്പോൾ മികച്ചൊരു ചിത്രമായാണ് The Soul നെ കാണാൻ കഴിയുക.