The Way of the Dragon
ദ വേ ഓഫ് ദ ഡ്രാഗൺ (1972)

എംസോൺ റിലീസ് – 3225

Subtitle

3451 Downloads

IMDb

7.2/10

റോമിലെ തന്റെ കുടുംബക്കാരുടെ റെസ്റ്റോറന്റിന് അവിടുത്തെയൊരു ലോക്കൽ ഭൂമാഫിയയുടെ ഭീക്ഷണി നേരിടുന്നതിനെത്തുടർന്ന് അവരെ സഹായിക്കാനായി ഹോങ്കോങ്ങിൽ നിന്നും റോമിലേക്ക് വരുന്ന ബ്രൂസ് ലീ അവതരിപ്പിക്കുന്ന ആയോധനകല വിദഗ്ധനായ ടാങ് ലുങ്ങിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

ഇതിഹാസതാരം ബ്രൂസ് ലീ സംവിധാനം ചെയ്ത്, തിരക്കഥയെഴുതി, അഭിനയിച്ച ഒരു ക്ലാസിക് സിനിമയാണ് “ദ വേ ഓഫ് ദ ഡ്രാഗൺ.” ലീയുടെ ആയോധനകലാ ചാതുര്യം വളരെ സ്‌പഷ്‌ടമായിതന്നെ സിനിമയിൽ പ്രകടമാകുന്നുണ്ട്.

റിലീസ് ചെയ്ത് പതിറ്റാണ്ടുകൾക്ക് ശേഷവും പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ഐക്കോണിക് മാർഷ്യൽ ആർട്സ് ചിത്രം കൂടിയാണ് “ദ വേ ഓഫ് ദ ഡ്രാഗൺ.”