എംസോൺ റിലീസ് – 1310
ഭാഷ | മാൻഡരിൻ |
സംവിധാനം | Yimou Zhang |
പരിഭാഷ | റാഫി സലീം |
ജോണർ | ഡ്രാമ,വാർ |
യു ഹുവായുടെ പ്രശസ്തവും തുടക്കത്തിൽ ചൈനയിൽ നിരോധിക്കപ്പെട്ടതും പിന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതുമായ നോവൽ “ടു ലിവ്” നെ ആസ്പദമാക്കി 1994 ൽ ചൈനയിൽ പുറത്തിറങ്ങിയ സിനിമയാണ് “ടു ലിവ്.” സാമൂഹിക സമ്മർദ്ദങ്ങളിൽ ജീവിക്കുന്ന ചൈനീസ് ജനതയുടെ ജീവിതവും അവരുടെ അനുഭവങ്ങളെയും രാഷ്ട്രീയ മാറ്റങ്ങൾക്ക് കീഴിലുള്ള പോരാട്ടങ്ങളെയും ചിത്രം വരച്ചു കാണിക്കുന്നു.
സമ്പന്ന മുതലാളിയായ ഫുഗുയിക്ക് ചൂതാട്ടം മൂലം ഒരുപാട് നഷ്ടങ്ങൾ സംഭവിക്കുന്നു. സ്വന്തം വീട് വരെ നഷ്ടപ്പെട്ട ഫുഗുയിയെ ഭാര്യ ജിയാസെനും ഉപേക്ഷിച്ചു പോകുന്നു.പിന്നീട് എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ ഫുഗുയി കൊടും ദാരിദ്ര്യത്തിലേക്ക് പതിക്കുന്നു.പക്ഷേ അപ്രതീക്ഷിതമായ ജിയാസെന്റെ തിരിച്ച് വരവോടെ ഫുഗുയിടെ ജീവിതത്തിൽ വീണ്ടും സന്തോഷം വരികയാണ്. പിന്നെ ജീവിത മാർഗ്ഗത്തിന് വേണ്ടി ഫുഗുയി തിയേറ്റർ ട്രൂപ്പിൽ ചേരാൻ ശ്രമിക്കുകയും തുടർന്ന് ചൈനീസ് ആർമിയിൽ എത്തിച്ചേരുകയും ചെയ്യുന്നു. അതുകഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന ഫുഗുയിടെ ജീവിതത്തിലേക്ക് വീണ്ടും നഷ്ടങ്ങൾ കടന്ന് വരികയാണ്. ഇതിനെ ഫുഗുയി എങ്ങനെ തരണം ചെയ്യുന്നു എന്നതാണ് സിനിമ കാണിക്കുന്നത്.
നിരവധി അവാർഡുകൾ വാരിക്കൂട്ടിയ സിനിമ ചൈനീസ് സിനിമകളിലെ ഒരു ക്ലാസിക് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ്. അമേരിക്കൻ സ്കൂളുകളിൽ ചൈനീസ് ചരിത്രം പഠിപ്പിക്കാൻ ഇന്നും ഉപയോഗിക്കപ്പെടുന്ന ചിത്രം, കാനെസ്, ന്യൂ യോർക്ക് ഫിലിം ഫെസ്റ്റിവലുകളിലടക്കം പ്രദർശിപ്പിക്കുകയും അവാർഡുകൾ നേടുകയും ചെയ്തു. ഒരു സിനിമാപ്രേമി ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ഒരു ക്ലാസിക് സിനിമയാണ് “ടു ലിവ്”.