Under the Hawthorn Tree
അണ്ടർ ദി ഹൊതോൺ ട്രീ (2010)

എംസോൺ റിലീസ് – 1705

ഭാഷ: മാൻഡറിൻ
സംവിധാനം: Yimou Zhang
പരിഭാഷ: സജിത്ത് ടി.എസ്
ജോണർ: ഡ്രാമ, റൊമാൻസ്
Download

2954 Downloads

IMDb

7.1/10

Movie

N/A

ഐമി എന്ന എഴുത്തുകാരിയുടെ പ്രശസ്ത നോവലായ “Hawthorn Tree Forever” നെ ആസ്പദമാക്കി 2010 ൽ Yimou Zhang ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഡ്രാമ, റൊമാൻസ് മൂവിയാണ് അണ്ടർ ദി ഹൊതോൺ ട്രീ.

1970 കളിലെ സംസ്കാരിക വിപ്ലവത്തിൽ, ചെയർമാൻ മാവോയുടെ “വയലുകളിൽ ക്ലാസ്സ്‌റൂമുകൾ ഉണ്ടാക്കുക” എന്ന വാക്കിനെത്തുടർന്ന് സ്കൂളുകൾ വിദ്യാർത്ഥികളേയും ടീച്ചർമാരെയും പുനഃവിദ്യാഭ്യാസത്തിനായി ഗ്രാമങ്ങളിലേക്ക് അയച്ചു തുടങ്ങി. ജിങ് എന്ന വിദ്യാർത്ഥിയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവിടെ അവൾ ഗ്രാമത്തലവന്റെ വീട്ടിൽ തങ്ങുകയും അവിടുത്തെ ജിയോളജി യൂണിറ്റിലുള്ള സണുമായി അടുപ്പത്തിലാവുകയും ചെയ്യുന്നു. അവിടുത്തെ പഠനത്തിനുശേഷം, അവൾ തിരികെ നാട്ടിലേക്ക് വരുകയും പിന്നീട് അവർ തമ്മിൽ കാണുന്നതും അവരുടെ ബന്ധവും പറഞ്ഞു പോകുന്ന ഒരു അനശ്വരമായ പ്രണയകഥയാണ് ഈ ചിത്രം.