എംസോൺ റിലീസ് – 2963
ഭാഷ | മാൻഡറിൻ |
സംവിധാനം | Ming-liang Tsai |
പരിഭാഷ | രോഹിത് ഹരികുമാര്‍ |
ജോണർ | ഡ്രാമ |
സായ് മിംഗ്-ലിയാംഗിന്‍റെ സംവിധാനത്തില്‍ 1994-ല്‍ ഇറങ്ങിയ തായ്വാനീസ് ഡ്രാമ ചിത്രമാണ് വീവ് ലാമോര്‍ (Vive L’amour).
തായ്പേയ് നഗരത്തിലെ മൂന്നുപേര്‍ – ഒരു റിയല്‍ എസ്റ്റേറ്റ് എജന്റായ സ്ത്രീ, അവളുടെ കാമുകന്‍, താമസിയ്ക്കാന്‍ ഒരിടം ഇല്ലാത്ത മറ്റൊരു പുരുഷന്‍, അവരറിയാതെ ഒരേ വീട്ടില്‍ വിനോദം കണ്ടെത്തുന്നു, എന്നിരുന്നാലും അവര്‍ അവരുടേതായ ഏകാന്ത ജീവിതം നയിക്കുന്നു.
ഇത്തിരി സ്ലോ-പേസ്ഡ് ആയിട്ടുള്ള ഈ ചിത്രത്തില്‍ സംഭാഷണങ്ങള്‍ താരതമ്യേന കുറവാണ്. ഏകാന്തത, മനുഷ്യര്‍ തമ്മില്‍ ബന്ധം ഉണ്ടാകേണ്ട ആവശ്യകത എന്നീ വിഷയങ്ങള്‍ ചിത്രം മനോഹരമായി കൈകാര്യം ചെയ്യുന്നു.
ഇതൊക്കെയാണ് വിഷയമെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങളെ ഒരു ഗതിയുമില്ലാത്ത, അല്ലെങ്കില്‍ ആശയറ്റ, നിസ്സഹായര്‍ ആയി കാണിക്കുന്നില്ല. അതിനുപകരം, മിംഗ്-ലിയാംഗിന്റെ ക്യാമറ ഒരു നിശ്ചിത ദൂരത്ത് നിന്നും, ചില സന്ദര്‍ഭങ്ങളില്‍, അവരെ വളരെ നേരം നോക്കുന്നു, അവര്‍ വളരെ നിശബ്ദമായി വേദന സഹിക്കുന്നുവെന്ന പോലെ. അത് കൊണ്ട് തന്നെ, ചിത്രം ഈ ആധുനിക-കാലത്തെ നഗരജീവിതം എത്ര ദുസ്സഹമാണെന്ന് വരച്ച് കാട്ടുന്നു. സ്നേഹബന്ധങ്ങളോടുള്ള പേടി, മനസ്സില്‍ ഒതുക്കുന്ന ലൈംഗിക വികാരം എന്നിവയും ചിത്രം എടുത്ത് കാണിക്കുന്നു.
മികച്ച നിരൂപകപ്രശംസ നേടിയ ഈ ചിത്രം 94-ലെ വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടി.
മാത്രമല്ല, ബെര്‍ലിന്‍, റോട്ടര്‍ഡാം, വന്‍കൂവര്‍ ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചു. തീര്‍ച്ചയായും കാണേണ്ട തായ്വാനീസ് ചിത്രങ്ങളില്‍ ഒന്ന് തന്നെ എന്ന് നിസ്സംശയം പറയാം.