Kaasav
കാസവ് (2017)

എംസോൺ റിലീസ് – 3528

Subtitle

739 Downloads

IMDb

7.7/10

Movie

N/A

മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ഹൃദയസ്പർശിയായ ഒരു മറാത്തി സിനിമയാണ് കാസവ്.
ജാനകിക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ മാനവ് എന്ന ചെറുപ്പക്കാരനെ കൂടെക്കൂട്ടേണ്ടി വരുന്നു. കൊങ്ങൺ തീരത്തെ കടലാമകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയിലെ അംഗമാണ് ജാനകി. മാനസിക രോഗാവസ്ഥയെ എത്രത്തോളം സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണമെന്ന സന്ദേശത്തിനൊപ്പം പ്രകൃതിയേയും ജീവജാലങ്ങളേയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം കൂടി പതിഞ്ഞ താളത്തിൽ പോകുന്ന ഈ സിനിമയിൽ പറഞ്ഞു വയ്ക്കുന്നു.