എം-സോണ്‍ റിലീസ് – 388

ഭാഷ | മറാത്തി |
സംവിധാനം | Avinash Arun |
പരിഭാഷ | ജയേഷ് കോലാടിയിൽ |
ജോണർ | കോമഡി, ഡ്രാമ |
കുട്ടികൾക്കും, ബാല്യകാലത്തിനും പ്രാധാന്യമേകുന്ന ഈ സിനിമ ആഴത്തിലുള്ള ഒരു വൈകാരികാനുഭവമാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെന്ന ജീവിതപാഠങ്ങളെ ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ തിരിച്ചറിയുന്ന ‘ചിന്മായ്’ എന്ന ബാലനാണ് മുഖ്യകഥാപാത്രം. കുട്ടിക്കാലത്തെയും ഗ്രാമീണതയെയും യഥാതഥമായി അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിനു പുറമേ ബെർലിൻ ചലച്ചിത്രമേളയിലും ഏഷ്യാ പസഫിക് ചലച്ചിത്രമേളയിലും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.