Naal
നാള്‍ (2018)

എംസോൺ റിലീസ് – 3343

ഭാഷ: മറാത്തി
സംവിധാനം: Sudhakar Reddy Yakkanti
പരിഭാഷ: ജയേഷ്. കെ
ജോണർ: ഡ്രാമ
IMDb

8.3/10

Movie

N/A

2018-ല്‍ മറാഠി സംവിധായകനും നടനുമായ നാഗരാജ് മഞ്ജുളെ നിര്‍മ്മിച്ച് Sudhakar Reddy Yakkanti സംവിധാനം ചെയ്ത ഡ്രാമയാണ് “നാള്‍” (പൊക്കിള്‍ക്കൊടി).

ചൈതന്യ എന്ന എട്ടു വയസുകാരന്‍ കഥാപാത്രത്തെ അതിഗംഭീര അഭിനയ മികവിലൂടെ പ്രേക്ഷകനിലേക്ക് കുടിയിരുത്തിയ Shrinivas Pokale തന്നെയാണ് സിനിമയുടെ ആകര്‍ഷകത്വം.

ചൈതന്യയുടെ സന്തോഷകരമായ സാധാരണ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ കടന്നു വരുന്നതോടെ അവനും പ്രേക്ഷകരും ഒരു പോലെ നീറിത്തുടങ്ങുന്നു. ചിത്രത്തിന്റെ ആദ്യ ഫ്രെയിമുകളില്‍ കാണുന്ന ഒരു അപ്പൂപ്പന്‍ താടിയുടെ താളവും വേഗവുമാണ് സിനിമയ്ക്ക് തുടര്‍ന്നുള്ളത്. നിഷ്ക്കളങ്ക ബാല്യങ്ങളെ ദൃശ്യവല്ക്കരിക്കാന്‍ മറാഠി സിനിമകള്‍ക്കുള്ള മിടുക്ക് ഇവിടെയുമുണ്ട്. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയുടെ ദൃശ്യ ചാരുത പൂര്‍ണ്ണമായും ഒപ്പിയെടുക്കാന്‍ കാമറാമാന്‍ കൂടിയായ Sudhakar Reddy Yakkanti ക്ക് കഴിഞ്ഞിട്ടുണ്ട്.

സംവിധായകനെന്ന നിലയിൽ സുധാകറിൻ്റെ മികച്ച അരങ്ങേറ്റമാണ് ഈ ചിത്രം. 2018-ലെ മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡും നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി അവാര്‍ഡും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ സംഭാഷണ രചന നാഗരാജ് മഞ്ജുളെയാണ് നിര്‍വ്വഹിച്ചിട്ടുള്ളത്‌. ചുണ്ടില്‍ ഒരു പുഞ്ചിരിയുടെ നീറലോടെ കണ്ടുതീര്‍ക്കാന്‍ കഴിയുന്ന ഒരു കവിതയാണ് “നാള്‍“.