Natsamrat
നട്സമ്രാട് (2016)

എംസോൺ റിലീസ് – 2147

Download

1165 Downloads

IMDb

8.8/10

Movie

N/A

മഹേഷ് മഞ്ജ്രേക്കറുടെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ അതേ പേരിലുള്ള പ്രശസ്ത മറാഠി നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് നട്സമ്രാട്.
നാടകാഭിനയത്തിൽ നിന്നും വിരമിച്ച് സ്വത്തുക്കളെല്ലാം മകനും മകൾക്കുമായി കൊടുത്ത്, ശിഷ്ടകാലം അവരുടെ കൂടെ സന്തോഷമായി ജീവിക്കുവാൻ ആഗ്രഹിക്കുന്ന ഗണപത് രാമചന്ദ്ര ബൽവാൾക്കർ എന്ന മഹാനടന്റെ പിൽക്കാല ജീവിതമാണ് സിനിമയുടെ പ്രമേയം.
കലർപ്പില്ലാതെ മക്കളെ സ്നേഹിച്ചിട്ടും അവർ മൂലം തെരുവിലിറങ്ങേണ്ടി വരുന്ന അവസ്ഥ. മനുഷ്യജീവിതത്തിലെ ക്ഷണിക വികാരങ്ങളെ ആവിഷ്ക്കരിക്കുന്നതിൽ വൻ വിജയം കൈവരിച്ച ഈ സിനിമ മറാഠി ഫിലിം ഇന്റസ്ട്രിയിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ്.
ടൈറ്റിൽ റോളിലുള്ള നാനാ പടേക്കറിന്റെ മികച്ച അഭിനയം എടുത്തു പറയത്തക്കതാണ്.
ശക്തമായ തിരക്കഥയുടെ പിൻബലത്താൽ സംഭാഷണ സംപുഷ്ടമാണ് ഈ സിനിമ. അഭിനയത്തോട് അഭിനിവേശമുള്ളവരും കുടുംബചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരും തീർച്ചയായും കാണേണ്ട സിനിമ.