Nude
ന്യൂഡ് (2018)

എംസോൺ റിലീസ് – 3010

ഭാഷ: മറാത്തി
സംവിധാനം: Ravi Jadhav
പരിഭാഷ: സജിൻ.എം.എസ്, ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ
IMDb

7.3/10

Movie

N/A

“നിങ്ങൾ എന്തിനാണ് നഗ്ന ചിത്രങ്ങൾ വരക്കുന്നത്?” ഞാനൊരു കുതിരയുടെ ചിത്രം വരച്ചപ്പോൾ ആരും ഈ ചോദ്യം എന്നോട് ചോദിച്ചില്ല.

പ്രാവിന്റെ ചിത്രം വരച്ചപ്പോഴും എന്നോട് ചോദിച്ചില്ല. പിന്നെന്തിനാണ് മനുഷ്യന്റെ ചിത്രം വരക്കുമ്പോൾ ഇങ്ങനെ ചോദിക്കുന്നത്!
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞ യമുന മകനേയും കൂട്ടി വീട് വിട്ടിറങ്ങുന്നു. യമുന എത്തിയത് മുംബൈയിലുള്ള ഒരു ബന്ധുവിന്റെ വീട്ടിലാണ്, മകനെ പഠിപ്പിക്കാനും മറ്റു ചെലവുകൾക്കുമായി യമുനയൊരു ജോലി തേടി ഒത്തിരി അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഒടുക്കം മറ്റു നിവർത്തിയില്ലാത്തതുകൊണ്ട് യമുന ഒരു ആർട്‌സ് കോളേജിൽ ന്യൂഡ് മോഡലായി ജോലി ചെയ്യാൻ തീരുമാനിക്കുന്നു.

ജീവിതത്തിൽ നഗ്നത എന്നതിന് പല അർഥതലങ്ങൾ ഉണ്ട്. കാമം പൂണ്ട ഒരാൾക്ക് ആ നഗ്നത അവന്റെ ഭോഗവസ്തുവാകാം എന്നാൽ ഒരു ചിത്രകാരന് ആ നഗ്നത അവന്റെ സർഗാത്മകതക്കുള്ള പുതിയ പരിവേഷവുമാവാം…

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അങ്ങനെ കണ്ട് പരിചയമില്ലാത്ത ഒരു ഇതിവൃത്തിനെ അതിന്റെ തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ മറാഠി ചിത്രം.