Vaalvi
വാളവി (2023)

എംസോൺ റിലീസ് – 3157

ഭാഷ: മറാഠി
സംവിധാനം: Paresh Mokashi
പരിഭാഷ: വിഷ് ആസാദ്
ജോണർ: കോമഡി, ഡ്രാമ, ത്രില്ലർ
IMDb

8.3/10

Movie

N/A

പരേഷ് മൊകാഷിയുടെ സംവിധാനത്തില്‍ 2023-ല്‍ പുറത്തിറങ്ങിയ നിരൂപക പ്രശംസ പിടിച്ചുപറ്റിയ മറാഠി ചിത്രമാണ് ‘വാളവി‘.

ഒരു കമ്പനീ ഉടമയായ അനികേതും ഡെന്റിസ്റ്റായ കാമുകി ദേവികയും ചേര്‍ന്ന് ഡിപ്രഷന് ചികില്‍സ തേടുന്ന അനികേതിന്റെ ഭാര്യ ആവ്ണിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നു. അതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവരൊരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. അവരതില്‍ വിജയിക്കുമോ? എന്തൊക്കെ കടമ്പകളാണ് അവരെ കാത്തിരിക്കുന്നത്? തുടങ്ങിയ കാര്യങ്ങളാണ് ‘വാളവി‘ എന്ന ചിത്രം പറയുന്നത്.

ഡാര്‍ക്ക് കോമഡി ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ഈ ചിത്രം വളരെ കുറഞ്ഞ സമയം കൊണ്ടൊരു മികച്ച ത്രില്ലര്‍ എക്സ്പീരിയന്‍സ് പ്രേക്ഷകന് നല്‍കുന്നുണ്ട്. പ്രധാന അഭിനേതാക്കളുടെ മികച്ച പ്രകടനവും സംവിധാന മികവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.