The Cave of the Yellow Dog
ദ കേവ് ഓഫ് ദ യെല്ലോ ഡോഗ് (2005)

എംസോൺ റിലീസ് – 1407

Subtitle

2192 Downloads

IMDb

7.5/10

മംഗോളിയൻ പ്രകൃതി ഭംഗിയിലൂടെ ഒരു ചെറിയ മനോഹര ചിത്രം. ഒരച്ഛനും അമ്മയും മൂന്ന് മക്കളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് 2005ൽ പുറത്തുവന്ന ഈ മംഗോളിയൻ ചിത്രം പറയുന്നത്. ആ വീട്ടിലെ നൻസാൽ എന്നൊരു കൊച്ചു കുട്ടിക്ക് ഒരു പട്ടിക്കുട്ടിയെ കളഞ്ഞു കിട്ടുന്നു. അവളതിനെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും തന്റെ അച്ഛനത് തീരെ ഇഷ്ടമായില്ല. പലപ്പോഴും അയാൾ അതിനെ കൊണ്ടു കളയാൻ മകളോട് ഉപദേശിച്ചുകൊണ്ടിരുന്നു. പിന്നീട് നടക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.

ഒറ്റ വാക്കിൽ പറഞ്ഞാൽ വളരെ സ്വീറ്റായിട്ടുള്ളൊരു ചിത്രം. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് ശരിക്കുമുള്ളൊരു മംഗോളിയൻ കുടുംബമാണ് എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. ആ വർഷത്തെ അക്കാദമി അവാർഡിന് വേണ്ടിയും ചിത്രം മത്സരിച്ചിരുന്നു.