Robot Dreams
റോബോട്ട് ഡ്രീംസ് (2023)

എംസോൺ റിലീസ് – 3424

ഭാഷ: N/A
സംവിധാനം: Pablo Berger
പരിഭാഷ: വിഷ്‌ണു പ്രസാദ്
ജോണർ: അനിമേഷൻ, കോമഡി, ഡ്രാമ
Download

882 Downloads

IMDb

7.6/10

ന്യൂയോർക്കിലെ ‘ഡോഗ്’ എന്ന ഏകാകിയായ നായയുടെയും, തന്റെ ഏകാന്തത അകറ്റാനായി നിർമ്മിച്ച്, ചങ്ങാതിയാക്കിയ റോബോട്ടിന്റെയും കഥ പറയുന്ന സിനിമയാണ് “റോബോട്ട് ഡ്രീംസ്“.

വൈകാതെ അവരിൽ ഒരു ഇണപിരിയാ സൗഹൃദം ഉടലെടുക്കുന്നു. ഒരുനാൾ അവരുടെയൊരു ബീച്ച് സന്ദർശനത്തിനിടെ റോബോട്ട് പ്രവർത്തനാരഹിതമാകുന്നതോടെ ഇരുവരുടെയും സൗഹൃദം തുലാസിലായി.

ഡോഗ് തന്റെ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, റോബോട്ട് ആവട്ടെ ആ കടൽത്തീരത്ത് നാളുകളോളം ഒറ്റപ്പെട്ടു പോകുകയും ചെയ്യുന്നു. പിന്നീട് അവർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ബാക്കി കഥ.

സംവിധായകൻ പാബ്ലോ ബെർഹേയുടെ ഈ സിനിമയിൽ, സൗഹൃദം, ഏകാന്തത, പ്രതീക്ഷ, സ്വപ്നങ്ങൾ എന്നീ സങ്കീർണ്ണമായ വികാരങ്ങൾ കൈകാര്യം ചെയ്യുകയും അത് കാഴ്ചക്കാർക്ക് പുതിയൊരു അനുഭവം സമ്മാനിക്കുകയും ചെയ്യുന്നു.