എം-സോണ്‍ റിലീസ് – 999
ഭാഷ | നേപ്പാളി |
സംവിധാനം | Paakhi A. Tyrewala |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ, മിസ്റ്ററി |
ഇന്ത്യ നേപ്പാൾ അതിർത്തി കടക്കുന്നതിനിടയിൽ, നിർഭാഗ്യവശാൽ തങ്ങളുടെ മാതാപിതാക്കള്ളിൽ നിന്നും വിട്ടുപിരിയേണ്ടി വരുന്ന 3 നേപ്പാളി കുട്ടികളുടെ അതിജീവനത്തിന്റെ കഥയാണ് പഹൂണ.
ബാക്കിയുള്ള ഗ്രാമവാസികളുടെ കൂടെ യാത്ര തുടരുന്ന അവർ, തങ്ങൾ ചെന്നെത്താൻ പോകുന്ന സ്ഥലത്തെ കുറിച്ച്, അവരുടെ കൂട്ടത്തിൽ ഉള്ള വിടുവായനായ ഒരു വൃദ്ധനിൽ നിന്നും ഭയപ്പെടുത്തുന്ന കഥകൾ കേൾക്കാനിടയായി. പരസ്പരം സംരക്ഷിക്കുമെന്ന് അവർ അമ്മക്ക് വാക്ക് കൊടുത്തിരുന്നു. ഗ്രാമവാസികളുടെ കൂടെ യാത്ര തുടർന്നാൽ ആപത്താണെന്നു മനസിലാക്കുന്ന അവർ, കൂട്ടത്തിൽ നിന്നും വിട്ടുപിരിഞ്ഞു സ്വയം യാത്ര തുടരുന്നു. നർമത്തിൽ പൊതിഞ്ഞ അവരുടെ സാഹസികതകളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
ഒരേ സമയം ചിരിപ്പിക്കുകയും, അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്ന ഈ കൊച്ചു ചിത്രത്തിൽ ഓർത്തിരിക്കാവുന്ന ഒരുപിടി ഹൃദയസ്പർശിയായ രംഗങ്ങളുമുണ്ട്. കഥയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച Ishika Gurung(Amritha) & Anmol Limboo(Pranay) മികച്ച പ്രകടനം കാഴ്ചവെച്ചു. ചിത്രത്തിൽ എടുത്തു പറയേണ്ട ഒന്നാണ് ഛായാഗ്രഹണം. കണ്ണിനെ കുളിരണിയിപ്പിക്കുന്ന രംഗങ്ങളാൽ സമ്പുഷ്ടമായ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് Raghul Dharuman ആണ്. Priyanka Chopra നിർമിച്ച ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് Paakhi A. Tyrewala ആണ്. അവരുടെ സംവിധാനമികവ് ചിത്രത്തെ Torontto, Cannes തുടങ്ങിയ അന്താരാഷ്ട്ര വേദികൾ വരെ എത്തിച്ചു.
എല്ലാ പ്രായക്കാരെയും ഒരേ പോലെ രസിപ്പിക്കുന്ന ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.
കടപ്പാട് : Akhil Jith A