Flukt
ഫ്ലൂക്റ്റ് (2012)
എംസോൺ റിലീസ് – 2711
ഭാഷ: | നോർവീജിയൻ |
സംവിധാനം: | Roar Uthaug |
പരിഭാഷ: | സുദേവ് പുത്തൻചിറ |
ജോണർ: | അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ |
പതിനാലാം നൂറ്റാണ്ടിൽ പ്ലേഗ് അഥവാ “ബ്ലാക്ക് ഡെത്ത്” യൂറോപ്പിലൊന്നാകെ ഭീതി വിതച്ചപ്പോൾ പല രാജ്യങ്ങളും വിജനമാവുകയും മൊത്തം അരാജകത്വം നടനമാടുകയും ചെയ്തു. മൊത്തം ജനസംഖ്യയുടെ പകുതിയോളം ഈ മഹാമാരി തുടച്ചു നീക്കിയപ്പോൾ പലരും അപകടം വക വയ്ക്കാതെ രാത്രിക്കു രാത്രി കുടുംബവുമായി നാട് വിടുന്ന അവസ്ഥയായി.അങ്ങനെ യാത്ര തുടങ്ങുന്ന ഒരു കുടുംബം വഴിയിൽ വച്ച് കണ്ണിൽ ചോരയില്ലാത്ത ക്രൂരന്മാരുടെ കയ്യിൽ പെടുന്നതും അതിൽ 19 വയസ്സുള്ള ഒരു പെൺകുട്ടിയെ മാത്രം അവർ ബന്ധിയായി വയ്ക്കുകയും അവൾ അവരിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതുമാണ് കഥ.