Insomnia
ഇന്‍സോംനിയ (1997)

എംസോൺ റിലീസ് – 1110

Download

1146 Downloads

IMDb

7.2/10

Movie

N/A

നോർവീജിനീയയിലെ അലാസ്‌ക എന്ന ചെറുപട്ടണത്തിൽ 17 വയസ്സുള്ള കേയ് കോനൽ എന്ന പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കുവാൻ വിൽ ഡോമർ എന്ന കുറ്റന്വേഷകനും അദ്ദേഹത്തിന്റെ പാർട്ടണറായ ഹാപ്പ് എക്ഹാർട്ടും LAPD യിൽ നിന്നും വരുന്നു. ലോസ് ഏഞ്ചൽസിന്നും പുറപ്പെടുന്ന വിൽ ഡോമറെ അദ്ദേഹത്തിന്റെ അവസാന കേസിലെ ചില പ്രവർത്തികൾ മൂലം ക്രോസ്‌ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്നറിയുന്നു എങ്കിലും അദ്ദേഹം ഒരു ദേശീയ ഹീറോയാണ്. മറ്റു പല കുറ്റന്വേഷകരുടെയും ആരാധനാപാത്രം. അങ്ങിനെ അദ്ദേഹത്തെ ആരാധിക്കുന്ന ഒരു അസിസ്റ്റന്റിനെ തന്നെ അവർക്ക് ആ കേസിൽ ലഭിക്കുന്നു. എന്നാൽ അവിചാരിതമായി ഹാപ്പ് മരിക്കുന്നതോടെ സംഗതികളാകെ തകിടം മറിയുന്നു. ആറുമാസം തുടർച്ചയായി സൂര്യൻ അസ്ഥമിക്കാത്ത നോർവെയുടെ കാലാവസ്ഥമൂലം ഉറങ്ങാൻ കഴിയാതെ വിൽ ഡോമർ ഭ്രമകാഴ്ചകൾ കണ്ടുതുടങ്ങുന്നു. അതൊടൊപ്പം കൊലപാതകി എന്ന് സംശയിക്കുന്നൊരാൾ വിൽ ഡോമറെ ബ്ലാക്‌മെയിൽ ചെയ്യാനും ശ്രമിക്കുന്നു.