Ragnarok Season 2
റാഗ്നറോക്ക് സീസൺ 2 (2021)

എംസോൺ റിലീസ് – 2609

Download

4824 Downloads

IMDb

7.3/10

നോർസ് മിത്തോളജി പ്രകാരം “റാഗ്നറോക്ക്” എന്നാൽ ലോകാവസാനം എന്നാണ്. നോർസ് ദൈവങ്ങളും രാക്ഷസന്മാരും തമ്മിലുണ്ടാകുന്ന അന്തിമ യുദ്ധം മൂലമാണ് ലോകാവസാനം സംഭവിക്കുക എന്നാണ് നോർസ് വിശ്വാസം. ചരിത്രത്തിലെ ലോകാവസാനം എന്ന ഈ വിശ്വാസത്തെ വർത്തമാന കാലത്തേക്ക് കൊണ്ട് വന്നാൽ എന്ത് സംഭവിക്കും, എങ്ങനെ ആയിരിക്കും ആധുനിക കാലത്തെ റാഗ്നറോക്ക് എന്നതാണ് സീരീസ് വിഷയമാക്കുന്നത്.

ആദ്യ സീസണിന്റെ അവസാനം തോറിന്റെ ശക്തികൾ ലഭിക്കുന്ന മാഗ്നയ്ക്ക് അതെങ്ങനെ ഉപയോഗിക്കണമെന്ന് അറിയാതെ നട്ടം തിരിയുകയാണ്. തന്റെ ശക്തികൾ കാരണം ആർക്കെങ്കിലും അപകടമുണ്ടാകുമോ എന്നുള്ള ഭയം മാഗ്നയെ എപ്പോഴും അലട്ടുന്നുണ്ട്. അതേസമയം മാഗ്നയുടെ ശക്തികൾ കണ്ടിട്ട്, രാക്ഷസ കുടുംബം അവനെ കൊല്ലാൻ പദ്ധതിയിടുന്നു.

മാഗ്നയെ സഹായിക്കാനായി അവനെപ്പോലെ ശക്തികളുള്ള
ഇമാനും വെൻക്കെയും ഒപ്പം ചേരുന്നു പിന്നീട് മാഗ്നയ്ക്കും അവന്റെ കൂടെയുള്ളവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സീസണിലുള്ളത്.