The 12th Man
ദ 12th മാൻ (2017)

എംസോൺ റിലീസ് – 971

Download

8005 Downloads

IMDb

7.3/10

Movie

N/A

നാസികൾക്കെതിരായ ചാര പ്രവർത്തനവും അട്ടിമറി ശ്രമവുമായി 12 പേരുടെ സംഘം കപ്പലിൽ യാത്ര ചെയ്യുന്നു. എന്നാലവരെ ജർമ്മൻ സൈന്യം കണ്ടെത്തുന്നു. അതിൽ ഒരാൾ മാത്രം പിടിയിലാകാതെ രക്ഷപ്പെട്ടു. നാസി സൈന്യം അയാളെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. തണുപ്പ് നിറഞ്ഞ സ്‌കാൻഡിനേവിയൻ മലനിരകളിലൂടെ അവർ ജാനിനെ അന്വേഷിച്ചു അലയുന്നു. ജാനിന്റെ ലക്ഷ്യം നാസി അധീനത നോർവേയിൽ നിന്നും ഏതു വിധേനയും സ്വീഡൻ അതിർത്തി താണ്ടുക എന്നതും. പരിക്ക് പറ്റിയ ജാനിന് അത് സാധിക്കുമോ?

രണ്ടാം ലോക മഹായുദ്ധ കാലത്ത് നടന്ന യഥാർത്ഥ സംഭവത്തെ ആധാരമാക്കി എടുത്തിരിക്കുന്ന സിനിമ ഓരോ നിമിഷവും കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്നതാണ്. മഞ്ഞു മൂടിയ സ്‌കാൻഡിനേവിയൻ മലനിരകളിലെ സീനുകൾ അതിഗംഭീരമാണ്.
സർവൈവൽ സിനിമകളിൽ ഒരിക്കലും മിസ്സ്‌ ചെയ്തുകൂടാത്ത സിനിമയാണ് The 12th Man.