എംസോൺ റിലീസ് – 3298
ഭാഷ | നോർവീജിയൻ |
സംവിധാനം | Johanne Helgeland |
പരിഭാഷ | ഡോ. ജമാൽ |
ജോണർ | അഡ്വഞ്ചർ, ഡ്രാമ, ഫാമിലി |
1942-ൽ രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ നോർവേയിൽ നാസികൾക്കെതിരെ ജനങ്ങളുടെ പ്രക്ഷോഭം നടന്നിരുന്നു. നാസികളുടെ പിടിയിലകപ്പെടാതെ രണ്ടു ജൂതക്കുട്ടികളെ രക്ഷപ്പെടാൻ സഹായിച്ചതിന്റെ പേരിൽ ഒരു നോർവീജിയൻ ദമ്പതികൾ അറസ്റ്റിലായതോടെ അവരുടെ മക്കളായ ഗർദയും ഓട്ടോയും തനിച്ചാകുന്നു.
അച്ഛനും അമ്മയും ഒളിപ്പിച്ച ജൂതക്കുട്ടികളെ, അവർ പറഞ്ഞേൽപ്പിച്ചത് പോലെ സ്വതന്ത്ര രാജ്യമായ സ്വീഡനിലെത്തിക്കാൻ ഗർദയും ഓട്ടോയും തീരുമാനിക്കുന്നു. നാസികളുടെ കൈയിൽപ്പെടാതെ അതിർത്തിയിലെ വനത്തിലൂടെ സ്വീഡനിലെത്താനുള്ള അവരുടെ സാഹസിക യാത്രയാണ് ഈ ചിത്രം.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നാലു കുട്ടികളുടെ ഗംഭീര അഭിനയവും നോർവേയുടെ മനോഹരമായ ഭൂപ്രകൃതിയും മികച്ച സർവൈവൽ ത്രില്ലറായ ഈ സിനിമയെ കൂടുതൽ മനോഹരമാക്കുന്നു.
യൂറോപ്യൻ ഫിലിം അക്കാഡമിയുടെ യംഗ് ഓഡിയൻസ് അവാർഡ്, മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള നോർവീജിയൻ ഓസ്കർ, ജ്യൂവിഷ് ഫിലിം ഫസ്റ്റിവലിലെ Best Narrative Film, Emerging Film Maker പുരസ്കാരവും ഈ ചിത്രം നേടുകയുണ്ടായി.