The Last King
ദി ലാസ്റ്റ് കിംഗ് (2016)

എംസോൺ റിലീസ് – 652

Subtitle

3920 Downloads

IMDb

6.1/10

നോർവ്വേ, പാതിരാ സൂര്യന്റെ നാട്. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം. രാജ്യത്ത് അഭ്യന്തര യുദ്ധം രൂക്ഷമായിരിക്കുന്ന കാലം. ഒരു ഭാഗത്ത് ഹാക്കോൺ മൂന്നാമനെ പിന്തുണയ്ക്കുന്ന പരമ്പരാഗത കർഷകരും തദ്ദേശീയരുമായ ബെർക്ക് ബെയ്നർ സൈന്യം. മറു ഭാഗത്ത് ക്രൈസ്തവ സഭയുടേയം പ്രഭുക്കൻമാരുടെയും സൈന്യമായ ബാഗ്ലർമാർ. ഇതിനിടയിൽ ഹാക്കോൺ രാജാവ് ബന്ധുക്കളുടെ ചതിയിൽ കൊല്ലപ്പെടുന്നു. തനിക്ക് രഹസ്യ ഭാര്യയിൽ ഒരു മകനുണ്ടെന്നും അവനാണ് അടുത്ത കീരീടവാകാശിയെന്നും മരിക്കുന്നതിന് മുൻപ് രാജാവ് പ്രഖ്യാപിക്കുന്നു. ഇക്കാര്യം അറിഞ്ഞ നിമിഷം ആ നവജാത ശിശുവിനെ കൊലപ്പെടുത്താനായ് ബാഗ്ലർമാർ തീരുമാനിക്കുന്നു. രാജാവിന്റെ വിശ്വസ്ത സേവകരായ ബർക്ക് ബെയ്നറുകളിൽ രണ്ടു പേർ ആ ശ്രമം തടയാനൊരുങ്ങുന്നു. അതിനായ് അവർ രാജാവിന്റെ മകനെ സുരക്ഷിതമായ കരങ്ങളിലേൽപ്പിക്കാൻ ഐതിഹാസികമായ ഒരു പാലായനം തുടങ്ങുന്നു. തങ്ങൾക്ക് പ്രിയപ്പെട്ട പലതും ആ യോദ്ധാക്കൾക്ക് ആ പാലായനത്തിനിടയിൽ നഷ്ടപ്പെടുന്നു. എങ്കിലും തലമുറകളായ് കാത്തു സൂക്ഷിക്കുന്ന വിശ്വാസത്തിന് ക്ഷതമേൽക്കാതിരിക്കാൻ അഭിമാനികളായ ആ യോദ്ധാക്കൾ യാത്ര തുടരുന്നു. മഞ്ഞുമൂടിയ നോർവ്വേയുടെ സൗന്ദര്യവും തണുത്തുറഞ്ഞ പാശ്ചാത്തല സംഗീതവും ഈ ചലച്ചിത്രത്തിന്റെ വശ്യത കൂട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ www.facebook.com/groups/MSONEsubs