എം-സോണ്‍ റിലീസ് – 543
ഭാഷ | നോര്‍വീജിയന്‍ |
സംവിധാനം | റോര്‍ ഉതോഗ് |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ, ത്രില്ലർ |
മനുഷ്യന്‍ എത്ര പുരോഗമിച്ചാലും പകച്ചു നില്‍ക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്. പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന്റെ എല്ലാ കാലത്തെയും പേടി സ്വപ്നം ആണ്. മറ്റെല്ലാത്തിനും പോംവഴികള്‍ കണ്ടെത്തുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും മനുഷ്യന്‍ തോറ്റുപോവുകയാണ് പതിവ്. ഉപകരങ്ങള്‍ വെച്ച് പരമാവധി ആള്‍ നാശം കുറക്കാന്‍ കഴിയുന്നു എന്നല്ലാതെ ദുരന്തങ്ങളെ തടയാന്‍ ഇതുവരെ മനുഷ്യന് സാധിച്ചിട്ടില്ല. പ്രകൃതി ദുരന്തങ്ങള്‍ പ്രമേയമാക്കി നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ തന്നെ ഭൂകമ്പവും അത് കാരണം ഉണ്ടാകുന്ന സുനാമി തിരകളെയും പ്രമേയമാക്കി നിരവധി സിനിമകള്‍ വരികയും വിജയം കൊയ്യുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ “നോര്‍വേ” എന്ന രാജ്യത്തു നിന്നും 2015ല്‍ പുറത്തിറങ്ങിയ സിനിമയാണ് The Wave. വളരെ വിശ്വസനീയമായ രീതിയില്‍ കഥ പറഞ്ഞിരിക്കുന്നു സംവിധായകന്‍.
ഈ കഥക്ക് ഒരു പ്രത്യേകത ഉണ്ട്. സാധാരണ കടലില്‍ ഭൂകമ്പം ഉണ്ടായതിന്റെ പരിണിതഫലമാണ് സുനാമിതിര ഉണ്ടാവുന്നത്. ഇവിടെ നോര്‍വേ യിലെ കടലിലേക്ക് എത്തുന്ന ഒരു പുഴയില്‍ ആണ് സുനാമി ഉണ്ടാവുന്നത്. അധികം പരന്നു കിടക്കാതെ ഒഴുകുന്ന പുഴയില്‍ എങ്ങനെ ഒരു സുനാമി ഉണ്ടാകും എന്ന് സംവിധായകന്‍ വ്യക്തതയോടെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിചിരിക്കൂന്നുഒരു പ്രകൃതി ദുരന്തം ചിത്രീകരിക്കാന്‍ മാത്രം ഒരുക്കിയ ഒരു സിനിമ അല്ല The Wave. അതിനിടയില്‍ നല്ലൊരു കുടുംബ കഥയും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.