എം-സോണ്‍ റിലീസ് – 393

ഭാഷ | പേര്‍ഷ്യന്‍ |
സംവിധാനം | Ana Lily Amirpour |
പരിഭാഷ | ആർ. നന്ദലാൽ |
ജോണർ | ഡ്രാമ, ഹൊറർ |
അമേരിക്കയിലെ പുതുമുഖ വനിതാ ചലച്ചിത്ര സംവിധായകരിൽ പ്രമുഖയായ അന ലിലി അമിർപൊവ്റിന്റെ ആദ്യ ഫീച്ചർ ചിത്രമാണ് ‘എ ഗേൾ വാക്സ് ഹോം എലോൺ അറ്റ് നൈറ്റ്’ . ബാഡ് സിറ്റി എന്ന പേരുള്ള ഇറാനിലെ ഒരു സാങ്കല്പിക നഗരത്തിലാണ് വാമ്പയർ കഥാപാത്രം ആയി വരുന്ന പെൺകുട്ടി ചിത്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. കട്ടിപ്പുതപ്പിനുള്ളിൽ മൂടിയാണ്, ചിത്രത്തിൽ എവിടെയും കഥാപാത്രത്തിന്റെ പേര് പരാമർശിച്ചിട്ടില്ലാത്ത ഈ പെൺകുട്ടി പുറത്തിറങ്ങുന്നത്. ഏകാന്തമായ തെരുവുകളും കുറച്ചു കഥാപാത്രങ്ങൾ മാത്രം. സ്ത്രീയുടെ ശരീരം മാത്രം ഇഷ്ടമുള്ള കുറച്ചു കഥാപാത്രങ്ങളും മയക്കു മരുന്നിനു അടിമപ്പെട്ട ബാഡ് സിറ്റിയിലെ ആളുകളുടെ ഇടയിൽ ഭയം ഇല്ലാതെ ആ രക്തദാഹിപ്പെൺക്കുട്ടി തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ നടക്കുന്നു. ആതും പാതിരാത്രിയിൽ പലരെയും ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും. ആ നഗരത്തിൽ നടക്കുന്ന സംഭവങ്ങൾ കറുപ്പം വെളുപ്പും നിറം ചാലിച്ച സ്ക്രീനിൽ അവതരിപ്പിക്കുന്ന അന നടത്തിയിരിക്കുന്ന ധീരമായ ഒരു പരീക്ഷണം ആണ്