A Separation
എ സെപ്പറേഷന്‍ (2011)

എംസോൺ റിലീസ് – 370

ഭാഷ: പേർഷ്യൻ
സംവിധാനം: Asghar Farhadi
പരിഭാഷ: ഷഹൻഷാ സി
ജോണർ: ഡ്രാമ
Download

4326 Downloads

IMDb

8.3/10

അസ്ഗർ ഫർഹാദി സംവിധാനം ചെയ്ത ഇറാൻ ചിത്രമാണ് എ സെപ്പറേഷൻ. വിവാഹമോചനവും വീട്ടിലുണ്ടാകുന്ന വഴക്കുകളും കുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നു, ഇറാൻ പോലൊരു രാജ്യത്തെ കോടതികളിലെ വ്യവഹാര വ്യവസ്ഥയിലെ സുതാര്യതയില്ലായ്മയെയും ചിത്രം ചർച്ചയ്ക്കു സമർപ്പിക്കുന്നു. വിഷയത്തിന്‍റെ ഗൌരവവും അവതരണത്തിലെ കെട്ടുറപ്പും ഒട്ടും ചോരാതെ ഇറാന്‍റെ മതപരമായ ചട്ടക്കൂടുകളെ വെല്ലുവിളിക്കാതെ പൂര്‍ണ്ണമാക്കിയ മികച്ച ചിത്രം. സംവിധാന മികവിനൊപ്പം എടുത്തു പറയേണ്ടുന്ന ഒന്നാണ് ഇതിലെ അഭിനേതാക്കളുടെ പ്രകടനവും പശ്ചാത്തല സംഗീതവും. ലൈല ഹതാമി (സിമിൻ), പെമാൻ മുആദി (നാദെർ), സാറ ബയാത് (നാദിറ) എന്നിവരാണ് മുഖ്യ അഭിനേതാക്കൾ. തെർമേ എന്ന പതിനൊന്നുകാരിയെ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ മകൾ സരിന ഫർഹാദിയാണ് അവതരിപ്പിച്ചിട്ടുള്ളത്. മജീദ് മജീദിയുടെ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ കഴിഞ്ഞ് 12 വര്‍ഷത്തിനു ശേഷം ഓസ്‌കര്‍ നോമിനേഷന്‍ നേടിയെത്തിയ ‘എ സെപറേഷന്‍’ ഒടുവില്‍ മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത് ഓസ്‌കറില്‍ പുതിയൊരു ചരിത്രമായിരുന്നു. ആദ്യമായി ഓസ്കാര്‍ നേടുന്ന ഇറാനിയന്‍ ചിത്രമാണിത്. ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുന്ന ആദ്യ ഇറാനിയന്‍ സിനിമ, ബർലിൻ ഇണ്ടര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍ മികച്ച നടനും നടിക്കുമുള്ള സില്വിര്‍ ബെയര്‍ പുരസ്‌ക്കാരങ്ങള്‍, ബാഫ്ത പുരസ്‌കാരത്തിന് ആദ്യമായി നിര്‍ദേശിക്കപ്പെട്ട ഇറാനിയന്‍ ചിത്രം എന്നിങ്ങനെ നിരവധി ബഹുമതികള്‍ എ സെപറേഷന്‍ നേടിയിട്ടുണ്ട്. IMDB ടോപ്പ് റേറ്റഡ് മൂവിസില്‍ ഈ സിനിമ 109ആം സ്ഥാനത്താണ്. മനുഷ്യ ബന്ധങ്ങളുടെ കഥ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്ന ഈ സിനിമ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ്.