A Time For Drunken Horses
എ ടൈം ഫോര്‍ ഡ്രങ്കൻ ഹോഴ്‌സസ് (2000)

എംസോൺ റിലീസ് – 624

ഭാഷ: പേർഷ്യൻ
സംവിധാനം: Bahman Ghobadi
പരിഭാഷ: രാഹുൽ മണ്ണൂർ
ജോണർ: ഡ്രാമ, വാർ
Download

401 Downloads

IMDb

7.7/10

Movie

N/A

നിഷ്കളങ്കമായ സ്നേഹവും അടുപ്പവും നീതിബോധവും പ്രകൃതി ഭംഗിയും സ്‌ക്രീനിൽ അവതരിപ്പിച്ചു കാട്ടുന്നതിൽ ഇറാനിയൻ സിനിമകൾ എപ്പോഴും മുന്നിൽ തന്നെ ആയിരുന്നു. ഇതിന് മറ്റൊരു ഉദാഹരണമാണ് എ ടൈം ഫോർ ഡ്രങ്കൻ ഹോഴ്‌സസ് എന്ന ഈ ചിത്രവും.

വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ ഈ ചിത്രത്തിലുള്ളൂ. ഇറാൻ ഇറാക്ക് അതിർത്തിയിൽ ,ശപിക്കപ്പെട്ടകണക്കിന് ജീവിക്കേണ്ടിവരുന്ന ഒരു കൂട്ടം മനുഷ്യരാണ് ചിത്രത്തിലുള്ളത്.പ്രശ്നബാധിത മേഖലയിലാണ് ഓർമ വെച്ച കാലം മുതൽക്കേ അയൂബിന്റെ കുടുംബം താമസിച്ചിരുന്നത്. ഉപേക്ഷിച്ചുപോവാൻ കഴിയാത്ത പലതും ആ മണ്ണിൽ അവർക്കുണ്ടായിരുന്നു.എന്നാൽ ഇന്ന് സ്ഥിതി അതല്ല ,തന്‍റെ കുടുംബത്തിലെ മിക്കവരെയും അയൂബിന് നഷ്ടപ്പെട്ടിരിക്കുന്നു. ആകെ കൂടെയുള്ളത് വികലാങ്ങനായ സഹോദരൻ മെഡി മാത്രം.

എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നിരുന്ന ഇരുവരുടെയും മുന്നിൽ ഒരു വഴി തെളിഞ്ഞു വരികയാണ്. എന്നാൽ തങ്ങളുടെ ആഗ്രഹങ്ങൾ സഫലമാവാൻ ഒരു യാത്ര അനിവാര്യമായിരുന്നു.