Baran
ബരാൻ (2001)

എംസോൺ റിലീസ് – 60

Download

2303 Downloads

IMDb

7.8/10

ടെഹറാനിലെ ഒരു കെട്ടിടനിർമ്മാണ സ്ഥാപനത്തിലെ ജോലിക്കാരനാണ് പതിനേഴുകാരനായ ലത്തീഫ്. തൊഴിലാളികൾക്ക് ചായയും ആഹാരവും ഉണ്ടാക്കികൊടുക്കലും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൊടുക്കലുമെല്ലാമാണ് അവന്റെ ജോലി. ആയിടയ്ക്ക് ഒരു അഫ്ഗാനി പണിക്കാരന് പരിക്ക് പറ്റുകയും പകരം അയാളുടെ മകൻ ജോലിക്ക് വരികയും ചെയ്യുന്നു. അതോടുകൂടി ലത്തീഫിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളോടൊപ്പം അഫ്ഗാനിൽ നിന്ന് ഇറാനിലേക്ക് പലായനം ചെയ്ത ആൾക്കാരുടെ ദൈന്യ ജീവിതവും മജീദ് മജീദി തന്റെ ചിത്രമായ ബരാനിലൂടെ വരച്ച് കാട്ടുന്നത്.