Bashu, The Little Stranger
ബാഷു, ദി ലിറ്റിൽ സ്ട്രേഞ്ചർ (1989)

എംസോൺ റിലീസ് – 2860

Download

753 Downloads

IMDb

8/10

Movie

N/A

1980 മുതൽ 1988 വരെ നടന്ന ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ മധ്യത്തിൽ ബാഷു എന്ന പത്ത് വയസുകാരന് വീടും കുടുംബവും നഷ്ടപ്പെടുന്നു. തുടർന്ന് ആ കുട്ടി രക്ഷപ്പെടാനായി ഒരു ട്രക്കിൽ കയറുന്നു. അങ്ങനെ അവൻ ഇറാന്റെ തെക്ക് ഭാഗത്ത് നിന്നും വടക്ക് ഭാഗത്തെ ഒരു ഗ്രാമത്തിലേക്ക് എത്തുന്നു.

അവിടെ ഭൂപ്രകൃതി മുതൽ ഭാഷ വരെ എല്ലാം വ്യത്യസ്തമാണ്. വയലിലൂടെ അലഞ്ഞു തിരിഞ്ഞ അവനെ ഭർത്താവ് സ്ഥലത്തില്ലാത്ത രണ്ട് കൊച്ചു കുട്ടികളുടെ അമ്മയായ നയി എന്ന സ്ത്രീ കണ്ടെത്തി വളർത്തുന്നു. എന്നാൽ പുറമെ നിന്നുള്ളവരെ സംശയത്തോടെ മാത്രം നോക്കുന്ന ഗ്രാമീണർക്ക് അവന്റെ തൊലിയുടെ നിറവും വിഷയമാകുന്നു. സാംസ്കാരികവും ഭാഷാപരവുമായുള്ള വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും അവനും വളർത്തമ്മയും തമ്മിൽ പതുക്കെ ശക്തമായ ബന്ധം ഉണ്ടാകുന്നു.