Castle of Dreams
കാസിൽ ഓഫ് ഡ്രീംസ് (2019)

എംസോൺ റിലീസ് – 2203

ഭാഷ: പേർഷ്യൻ , ടർക്കിഷ്
സംവിധാനം: Reza Mirkarimi
പരിഭാഷ: എബിൻ തോമസ്‌
ജോണർ: ഡ്രാമ
IMDb

6.5/10

Movie

N/A

മരണാസ്സന്നയായ തന്‍റെ ഭാര്യയുടെ കാര്‍ എടുക്കാന്‍ അകന്നു കഴിഞ്ഞിരുന്ന ഭര്‍ത്താവ് എത്തുന്നു. പക്ഷെ പ്രതീക്ഷക്ക് വിരുദ്ധമായി തന്‍റെ രണ്ടു കുട്ടികളെയും അയാള്‍ക്ക് കൂടെ കൂട്ടേണ്ടി വരുന്നു. വര്‍ഷങ്ങളായി കാണാതിരുന്ന ബാപ്പയുടെ കൂടെ ചെറിയ രണ്ടു കുട്ടികള്‍ യാത്ര ആരംഭിക്കുന്നു.
റീസ്സ മിര്‍കാരിമി സംവിധാനം ചെയ്ത ഈ ഇറാനിയന്‍ റോഡ്‌ മൂവി ഷാന്‍ഹായി ഫെസ്റ്റിവലില്‍ മികച്ച സിനിമ, മികച്ച നടന്‍, മികച്ച സംവിധായകന്‍, ഫാജിര്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥ, സംഗീതം, ഏഷ്യ പസഫിക് സ്ക്രീന്‍ അവാര്‍ഡില്‍ മികച്ച തിരക്കഥ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടി. ചിത്രത്തിലെ ബാലതാരങ്ങളുടെ അഭിനയവും പ്രശംസ പിടിച്ചു പറ്റി. ഇരുപത്തി നാലാം ഐ എഫ് എഫ് കെ യില്‍ ലോക സിനിമ വിഭാഗത്തില്‍ കാസില്‍ ഓഫ് ഡ്രീംസ്‌ പ്രദര്‍ശിപ്പിച്ചു.