എം-സോണ്‍ റിലീസ് – 01
ഭാഷ | പേർഷ്യൻ |
സംവിധാനം | Majid Majidi |
പരിഭാഷ | ഗോകുൽ ദിനേഷ്, ശ്രീജിത്ത് പരിപ്പായി |
ജോണർ | ഡ്രാമ, ഫാമിലി, സ്പോര്‍ട് |
ക്ലാസിക്കുകൾക്ക് മലയാളം സബ്ടൈറ്റിലുകൾ തെയ്യാറാക്കുന്ന പ്രൊജക്ടിന്റെ ഭാഗമായി എം-സോണ്‍ ഫേസ്ബുക്ക് ഗ്രൂപ്പ് ആദ്യമായി പുറത്തിറക്കുന്ന മലയാളസബ്ടൈറ്റിലാണ് പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദി മജീദിയുടെ Children of Heaven. എല്ലാവരും മലയാളം സബ്ടൈറ്റിൽ ഈ സിനിമ കാണാൻ അഭ്യർത്ഥിക്കുന്നു. തെറ്റുകുറ്റങ്ങളും നിങ്ങളുടെ അഭിപ്രായവും കാത്തിരിക്കുന്നു ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു1998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും കഥാപത്രങ്ങളും സാർവ്വലൗകികവും, സാമൂഹ്യയാഥാർത്യങ്ങളോട് തൊട്ട് നിൽക്കുന്നതുമാണ് . ഇറാനിലെ നഗരപ്രാന്ത പ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന രണ്ടു കുട്ടികളുടെ സാഹോദര്യത്തിന്റെ ഹൃദയസ്പൃക്കായ കഥയാണ് ചിൾഡ്രൻ ഓഫ് ഹെവനിൽ പറയുന്നത്. മജീദ് മജീദിയെ അന്താരാഷ്ട്രപ്രസിദ്ധിയിലേക്ക് ഉയര്‍ത്തിയ ചിത്രമാണ് ചില്‍ഡ്രന്‍ഓഫ് ഹെവന്‍. സങ്കീര്‍ണതകളൊന്നുമില്ലാതെ ലളിതമായ ഒരു കഥ പറയുകയാണ് സംവിധായകന്‍. ദാരിദ്ര്യവും കുട്ടികളില്‍ അതേല്‍പിക്കുന്ന വ്യഥകളും അവരുടെ നിഷ്കളങ്കതയും നന്മയുമെല്ലാം സിനിമ വിവരിക്കുന്നു. നന്മയുടെ വെളിച്ചം പ്രേക്ഷകരിലേക്ക് സംവേദിപ്പിക്കാന്‍ ചില്‍ഡ്രന്‍ ഓഫ് ഹെവനു സാധിക്കുന്നുണ്ട്.