എം-സോണ്‍ റിലീസ് – 1738
ക്ലാസ്സിക് ജൂൺ 2020 – 15
ഭാഷ | പേർഷ്യൻ |
സംവിധാനം | Dariush Mehrjui |
പരിഭാഷ | നിഷാദ് ജെ എന്‍ |
ജോണർ | ഡ്രാമ |
ഇറാനിൽ അതുവരെയുണ്ടായിരുന്ന സിനിമ സങ്കല്പങ്ങളെയും രീതികളെയും തച്ചുടച്ച് കൊണ്ട് പുതിയൊരു രീതി കാഴ്ചക്കാരന് മുന്നിൽ അവതരിപ്പിച്ച സിനിമയായത് കൊണ്ട്, ഇറാനിയൻ ന്യൂ വേവ് സിനിമയിലെ പ്രഥമ ചിത്രമായിട്ടാണ് ദാരിയുഷ് മെഹർജൂയിയുടെ സംവിധാനത്തിൽ 1969 ൽ ഇറങ്ങിയ ഗാവ് കരുതപ്പെടുന്നത്.
അറുപതുകളിലെ ഇറാനിയൻ ഗ്രാമങ്ങളിലെ ദയനീയ പരിസ്ഥിതി ലോകത്തിന് മുന്നിൽ തുറന്നു കാണിച്ചു എന്നത് അതുവരെ മറ്റൊരു ഇറാനിയൻ സംവിധായകനും ധൈര്യപ്പെടാത്ത കാര്യമായിരുന്നു, ആയതിനാൽ തന്നെ ഇറാനിയൻ സെൻസർ ബോർഡ് നിലവിൽ വന്ന ശേഷം ആദ്യം വെട്ടിക്കൂട്ടിയ ചിത്രങ്ങളിൽ ഒന്നാണ് ഗാവ്.
കഥാനായകനായ ഹസ്സന് തന്റെ പശുവിനോട് അഗാധമായ സ്നേഹമാണ്. മക്കളില്ലാത്ത ഹസ്സന് മക്കൾക്ക് സമമാണ് ഈ പശു. ഗർഭിണിയായ പശുവിനെ ഭാര്യയെ ഏൽപ്പിച്ചു ഹസ്സന് പട്ടണത്തിലേക്ക് പോവേണ്ടി വരുന്ന ദിവസം പശുവിന് ഒരു അത്യാഹിതം സംഭവിക്കുന്നു. ഹസ്സൻ തിരികെ വരുമ്പോൾ അയാളെ എന്ത് പറഞ്ഞ് ബോധ്യപ്പെടുത്തും എന്ന വിഷമത്തിലാണ് ഭാര്യയും നാട്ടുകാരും ,അയാൾ എങ്ങനെ പ്രതികരിക്കും എന്ന അതിയായ പേടിയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.