Marmoulak
മർമൊലാക്ക് (2004)

എംസോൺ റിലീസ് – 2861

ഭാഷ: പേർഷ്യൻ
സംവിധാനം: Kamal Tabrizi
പരിഭാഷ: മുബാറക്ക് റ്റി എൻ
ജോണർ: കോമഡി, ഡ്രാമ
Download

2693 Downloads

IMDb

8.4/10

Movie

N/A

റെസ മർമൊലാക്ക്- അഥവാ “ഉടുമ്പ്” റെസ. എത്ര ഉയരമേറിയ മതിലുകളും, പുഷ്പം പോലെ വലിഞ്ഞു കയറുന്ന, റെസ മെസ്ഗാലിയെ നാട്ടിൽ അറിയപ്പെടുന്നത് അങ്ങനെയാണ്. ടെഹ്റാനിൽ അല്ലറ ചില്ലറ മോഷണവും, തട്ടിപ്പുമായി നടക്കുന്ന റെസ, ഒരു മോഷണ ശ്രമത്തിനിടെ പോലീസിൻ്റെ പിടിയിലാകുന്നു. തൻ്റെ ജയിലിലെത്തുന്ന തടവുകാരെ, എത്ര ബുദ്ധിമുട്ടിയാലും നന്നാക്കിയെടുക്കുമെന്ന് ശപഥം ചെയ്തിരിക്കുന്ന ജയിൽ വാർഡൻ്റെ പീഡനങ്ങൾ കൂടിയാകുമ്പോൾ, റെസക്ക് ജീവിതം തന്നെ മടുക്കുന്നു. കഷ്ടപ്പാടുകൾ സഹിക്ക വയ്യാതെ, ജയിലിലെ ആശുപത്രിയിൽ വെച്ച് പരിചയപ്പെടുന്ന ഒരു പണ്ഡിതൻ്റെ വസ്ത്രവും മോഷ്ടിച്ച്, റെസ ജയിലിൽ നിന്നും രക്ഷപെടുന്നു. അതിർത്തി കടക്കുവാൻ വ്യാജ പാസ്പോർട്ട് തരപ്പെടുന്നത് വരെ ഒരു പള്ളിയിലെ ഇമാമായി റെസ “ചുമതലയേൽക്കുന്നു”. തുടർന്ന് അയാളുടെ ജീവിതത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് 2004ൽ കമാൽ തബ്രീസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ, മർമൊലാക്ക് (The Lizard) എന്ന ചിത്രത്തിൻ്റെ പ്രമേയം.

ഇറാനിലെ പണ്ഡിത സമൂഹത്തെയും, മത നിയമങ്ങളെയും കണക്കറ്റ് പരിഹസിക്കുന്ന ചിത്രം, റിലീസ് ചെയ്ത് മൂന്നാഴ്ച കഴിഞ്ഞപ്പോൾ തീയേറ്ററുകളിൽ നിന്നും പിൻവലിക്കേണ്ടി വന്നെങ്കിലും, അതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ചു. റെസ മെസ്ഗാലിയായുള്ള, പർവീസ് പരസ്തൂയിയുടെ അഭിനയം, പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ ഏറ്റുവാങ്ങുകയുണ്ടായി.