No Date, No Signature
നോ ഡേറ്റ്, നോ സിഗ്നേച്ചർ (2017)

എംസോൺ റിലീസ് – 1191

Subtitle

767 Downloads

IMDb

7.2/10

Movie

N/A

ലീഗൽ മെഡിസിൻ (ഫോറൻസിക്) വിഭാഗം തലവനായ ഡോ. നരിമാൻ ഒരു ചെറിയ അപകടത്തിൽപ്പെടുമ്പോൾ ഒരിക്കലും കരുതിയിരിക്കില്ല അത് തന്റെ ജീവിതം മാറ്റിമറിക്കുമെന്ന്. പിന്നീട് തന്റെ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി എത്തിയ ആ മൃദദേഹം കണ്ട് അയാൾ തകർന്നുപോകുന്നു. അവൻ എങ്ങനെയാകും മരിച്ചിട്ടുണ്ടാകുക? അപകടത്തിൽ ആകുമോ അതോ ടെസ്റ്റ്‌ റിസൾട്ട്‌ പോലെ ഭക്ഷ്യവിഷബാധ മൂലമോ? ഭക്ഷ്യവിഷബാധ ആകരുതേ എന്ന് പ്രാർത്ഥിക്കുന്ന ഒരു അച്ഛനും അമ്മയും ആണ് മറുവശത്ത്.

കുറ്റബോധം മനുഷ്യനെ കൊണ്ടുപോകുന്ന സങ്കീർണമായ വഴികളിലൂടെയാണ് സംവിധായകൻ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ആ വർഷത്തെ ഇറാന്റെ ഔദ്യോഗിക എൻട്രി ആയിരുന്നു നോ ഡേറ്റ് നോ സിഗ്നേച്ചർ. മൂസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നവീദ് മൊഹമ്മദ്‌ സാദെഹ് നിരവധി അവാർഡുകൾ വാരിക്കൂട്ടി.