Shirin
ഷിറിൻ (2008)

എംസോൺ റിലീസ് – 350

ഭാഷ: പേർഷ്യൻ
സംവിധാനം: Abbas Kiarostami
പരിഭാഷ: ജയേഷ്. കെ
ജോണർ: ഡ്രാമ
Download

190 Downloads

IMDb

6.7/10

Movie

N/A

അബ്ബാസ് കിരസ്‌തോമിയുടെ ഷിറിന്‍ എന്ന ഇറാനിയന്‍ ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം തിയ്യേറ്ററില്‍ കാഴ്ചക്കാരായിരിക്കുന്നവര്‍ തന്നെയായിരുന്നു. പ്രശസ്ത ഫ്രഞ്ച് സിനിമതാരമായ Juliette Binoche യും ഇറാനിലെ 114 നടിമാരും ഒരു തിയ്യേറ്ററിലിരുന്ന് പെര്‍ഫോമന്‍സ് കാണുന്നതാണ് സിനിമയുടെ ഇതിവൃത്തം . തമാശയും പ്രണയവും ട്രാജഡിയും പാട്ടുമൊക്കെയുള്ള ഖുസ്രുവിന്റെയും ഷിറിന്റെയും പേര്‍ഷ്യന്‍ പ്രണയകഥയാണ് അവര്‍ക്ക് മുന്നിൽ അരങ്ങേറിയിട്ടുള്ളത് . ഇത് കാണുന്ന ഈ പ്രേക്ഷകരുടെ കോസ് അപ്പിലുള്ള ഷോട്ടുകളിലൂടെ ഈ ചിത്രം അവതരിപ്പിച്ചിട്ടുള്ളത് . ചിത്രത്തിലെ രംഗങ്ങളോട് കരഞ്ഞും ചിരിച്ചും നിസംഗമായിരുന്നും പ്രതികരിക്കുന്നവരുണ്ട്. അവരുടെ ജീവിതം ആ പ്രതികരണങ്ങളില്‍ നിന്നും പ്രേക്ഷകന് വായിച്ചെടുക്കാം. ഒന്നരമണിക്കൂറോളം നിറയെ മുഖങ്ങള്‍ മാത്രമുള്ള ചിത്രത്തിലൂടെ പ്രേക്ഷകനും പ്രേക്ഷകനും തമ്മിലുള്ള സംവാദത്തിനാണ് ഷിറിനിലൂടെ അബ്ബാസ് കിയരസ്‌തോമി അവസരം നല്‍കിയത്.