The Apple
ദ ആപ്പിൾ (1998)

എംസോൺ റിലീസ് – 2862

ഭാഷ: പേർഷ്യൻ
സംവിധാനം: Samira Makhmalbaf
പരിഭാഷ: ഷിഹാസ് പരുത്തിവിള
ജോണർ: ഡ്രാമ
Download

1015 Downloads

IMDb

7.2/10

Movie

N/A

നീണ്ട പതിനൊന്ന് വര്‍ഷക്കാലം തടവറയിലെന്ന പോലെ രണ്ട് പെണ്‍കിടാങ്ങളെ പുറം ലോകം പോലും കാണിക്കാതെ ഒന്ന് കുളിപ്പിക്കുക പോലും ചെയ്യാതെ അവരുടെ സ്വന്തം പിതാവ് പൂട്ടിയിട്ടിരിക്കുന്നു!! അയല്‍ക്കാരുടെ നിരന്തര പരാതിയുടെ അടിസ്ഥാനത്തില്‍ ക്ഷേമകാര്യ മന്ത്രാലയത്തില്‍ നിന്നും വന്ന ഉദ്യോഗസ്ഥര്‍ ഞെട്ടിക്കുന്ന കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു!!!

സമീറ മക്മല്‍ബഫ് എന്ന ഇറാനിയന്‍ സംവിധായികയുടെ ‘98 ല്‍ പുറത്തിറങ്ങിയ ദ ആപ്പിള്‍ എന്ന ചിത്രം ആരംഭിക്കുന്നത് ഈ രീതിയിലാണ്. പച്ചയായ മനുഷ്യജീവിത യാഥാര്‍ത്ഥ്യത്തെ ഇത്രത്തോളം അവതരിപ്പിക്കാനുള്ള ഇറാനിയന്‍ ജനതയുടെ കഴിവ് നാം മുന്‍പും കണ്ടിട്ടുള്ളതാണ്.

ഇറാനിലെ മുസ്ലീം പാട്രിയാര്‍ക്കിക്കല്‍ സമൂഹത്തിലെ ദുരനുഭവങ്ങളുടെ ആകെത്തുകയാണ് സെഹ്‌റാ-മാസ്സൂമി സഹോദരിമാര്‍. ഒരു ദശാബ്ദത്തിലേറെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട ആ കുട്ടികള്‍ക്ക് വിദ്യാഭ്യാസമെന്തെന്ന് അറിയില്ല, വേറെ ആള്‍ക്കാരുമായി ബന്ധമില്ല, വേറാരെയും അവര്‍ കണ്ടിട്ടില്ല, അര്‍ത്ഥശൂന്യമായ ജീവിതം നയിച്ച അവര്‍ യഥാര്‍ത്ഥ ലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് പിച്ചവെക്കുമ്പോള്‍ എന്തായിരിക്കും അവരെ കാത്തിരിക്കുക?

സെമി-ഡോക്യുമെന്ററി സ്റ്റൈലില്‍ കഥ പറയുന്ന ‘ദ ആപ്പിള്‍’ ന് നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പുരസ്കാരങ്ങള്‍ ലഭിച്ചു. അതില്‍ എടുത്തുപറയേണ്ടത് ‘98 ലെ ബ്രിട്ടീഷ് ഫിലിം ഇസ്റ്റിറ്റ്യൂട്ട് അവാര്‍ഡ് [സതര്‍ലന്റ് ട്രോഫി ജേതാവ്] ആണ്.