The Cyclist
ദി സൈക്ലിസ്റ്റ് (1989)

എംസോൺ റിലീസ് – 191

ഭാഷ: പേർഷ്യൻ
സംവിധാനം: Mohsen Makhmalbaf
പരിഭാഷ: നിദർഷ് രാജ്
ജോണർ: ഡ്രാമ
IMDb

7.2/10

Movie

N/A

ദി സൈക്ലിസ്റ്റ് ജീവിതത്തിന്റെ തീവ്രമായ ഒരു വശം കാണിച്ചു തരുന്നു. അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുന്ന ഭാര്യയെ ചികിത്സിക്കാന്‍ പണമില്ലാതെ അലയുന്ന നായകന്‍ പണത്തിനു വേണ്ടി ഒരു സൈക്കിള്‍ യത്നത്തില്‍ പങ്കെടുക്കുന്നതാണ് ഈ സിനിമ. ഈ യത്നം പൂര്‍ത്തിയാകുന്നതോടെ പണം ലഭിക്കുമെന്നും അതുകൊണ്ട് തന്റെ ഭാര്യയുടെ ചികിത്സ നടത്താന്‍ ആകുമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു. അതിനായി ദിവസങ്ങളോളം സൈക്കിളില്‍ സൈക്കിള്‍ ചവിട്ടി റെക്കോര്ഡ് സൃഷ്ടിക്കുകയാണ്. ഇതിനിടയില്‍ ഒരു ജനതയുടെ ദുരിതവും രാഷ്ട്രീയവും അധ്വാനവും എല്ലാം ഭംഗിയായി ചിത്രീകരിക്കാന്‍ ചിത്രത്തിനു കഴിയുന്നു. കടപ്പാട് : സിനിമ കൊട്ടക