എം-സോണ്‍ റിലീസ് – 1356
ഭാഷ | പേർഷ്യൻ |
സംവിധാനം | Majid Majidi |
പരിഭാഷ | അൻവർ ഹുസൈൻ |
ജോണർ | ഡ്രാമ |
മനോഹരമായ ആവിഷ്കാരത്തിലൂടെ ഇറാനിയൻ സിനിമയുടെ സൗന്ദര്യവും രാഷ്ട്രീയവും ലോകസിനിമക്ക് പരിചയപ്പെടുത്തിയ അതുല്യ പ്രതിഭയാണ് മജീദ് മജീദി. ചിൽഡ്രൻ ഓഫ് ഹെവൻ, ബരാൻ, ബീയോണ്ട് ദി ക്‌ളൗഡ്‌സ്, ദി സോങ് ഓഫ് സ്പാരോസ് എന്നിവയിലൂടെ സുപരിചിതനാണ് മജീദി. ഇദ്ദേഹത്തിന്റെ ഏഴാമത് ചിത്രമാണ് ‘പെഡാർ’ (THE FATHER).
അച്ഛൻ നഷ്ടപെട്ട പതിനാലുകാരനായ മെഹ്‌റോല, അമ്മയെയും കുഞ്ഞനിയത്തിമാരെയും നല്ല നിലയിൽ നോക്കാൻ പണം സമ്പാദിക്കാനായി ദൂരെ പട്ടണത്തിൽ ജോലിക്ക് പോയതായിരുന്നു. എന്നാൽ തിരിച്ചു വന്നപ്പോൾ തന്റെ അമ്മ ഒരു പോലീസുകാരനെ പുനർവിവാഹം ചെയ്തതായി ഉറ്റസുഹൃത്ത് ലത്തീഫ് പറഞ്ഞറിയുന്നു. എന്നാൽ ഇത് മെഹ്‌റോലക്കു ഉൾക്കൊള്ളാനാവുന്നില്ല. തന്റെ കുടുംബത്തെ തന്നിൽ നിന്നും അകറ്റിയത് ആ പോലീസുകാരൻ ആണെന്ന് അവൻ വിശ്വസിക്കുന്നു. അയാളെ നേരിടാൻ അവൻ ഇറങ്ങിപ്പുറപ്പെടുന്നു. എന്നാൽ യാഥാർത്ഥ്യങ്ങൾ മറ്റൊന്നായിരുന്നു. ഒരു പതിനാലുകാരന്റെ ആത്മസംഘർഷങ്ങളും തിരിച്ചറിവുകളുമാണ് മനോഹരമായ ദൃശ്യഭാഷയിലൂടെ മജീദ് മജീദി നമുക്ക് കാണിച്ചു തരുന്നത്.