The Willow Tree
ദി വില്ലോ ട്രീ (2005)

എംസോൺ റിലീസ് – 118

ഭാഷ: പേർഷ്യൻ
സംവിധാനം: Majid Majidi
പരിഭാഷ: പ്രമോദ് നാരായണൻ
ജോണർ: ഡ്രാമ
Download

412 Downloads

IMDb

7.3/10

ദി കളര്‍ ഓഫ് പാരഡൈസ് എന്ന ചിത്രത്തിനു ശേഷം അന്ധത എന്ന വിഷയം പ്രമേയമാക്കി മജീദ്‌ മജീദി സംവിധാനം ചെയ്ത ചിത്രമാണ് ദി വില്ലോ ട്രീ. യൂസഫ്‌ എന്നു പേരായ അന്ധനായ ഒരു മധ്യവയസ്ക്കന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. എട്ടാം വയസ്സില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട യൂസഫ്‌ ഒരു പ്രൊഫസര്‍ ആയി ജോലി നോക്കുകയാണ്. അയാളുടെ എഴുത്തും വായനയും എല്ലാം ബ്രൈലി ലിപി ഉപയോഗിച്ചാണ്. തന്റെ മാമയുടെ സഹായത്തോടെ ചികിത്സക്കായി ഫ്രാന്‍സിലേക്ക് പോകുന്നു യൂസഫന് കാഴ്ചയില്ലാത്ത നീണ്ട 38 വര്‍ഷങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് അയാള്‍ക്ക് കാഴ്ചശക്തി ലഭിക്കുന്നു. കാഴ്ച്ച ലഭിച്ച അദ്ദേഹത്തിന് ജന്മനാട്ടില് വളരെ ആഹ്ലാദകരമായ ഒരു സ്വീകരണം തന്നെയാണ് ലഭിച്ചത് .

എന്നാല്‍ കാഴ്ച ലഭിച്ചതോടെ ‘അകക്കാഴ്ച’ നഷ്ടപ്പെടുന്ന യൂസഫ്‌ പിന്നീട് ചെന്നെത്തുന്നത് നിരവധി പ്രശ്നങ്ങളിലേക്കാണ്. കാഴ്ചയില്ലാത്ത കാലത്ത് ഭാര്യയോടും, മകളോടുമൊത്ത് ജീവിച്ചിരുന്നപ്പോള്‍ വലിയ പ്രതീക്ഷകളൊന്നും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നും കാഴ്ച്ചയുടെ ലോകത്തെത്തിയപ്പോള്‍ അയാള്‍ക്ക് പല മാറ്റങ്ങളും സംഭവിക്കുന്നു. പുതിയ പുതിയ ആഗ്രഹങ്ങള്‍ അയാളെ തേടിയെത്തുകയും ചെയ്യുന്നു. അത് അയാളെ നയിക്കുന്നത് ഒരു വലിയ തിരിച്ചറിവിലേക്കാണ്.

അന്ധത എന്ന അവസ്ഥ മനുഷ്യ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ബാഹ്യമായ ബുദ്ധിമുട്ടുകള്‍ക്കല്ല ഈ ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മറിച്ച് അന്ധനായ ഒരാള്‍ക്ക് കാഴ്ച ലഭിക്കുമ്പോള്‍ അയാള്‍ക്ക് നഷ്ടപ്പെട്ടു പോകുന്ന അകക്കാഴ്ചയെക്കുറിച്ചാണ് ചിത്രം പരാമര്‍ശിക്കുന്നത്. കണ്മുന്നിലുള്ള സൗന്ദര്യം ആസ്വദിച്ചു തുടങ്ങുമ്പോള്‍ അയാള്‍ക്ക് അയാളറിയാതെ നഷ്ടപ്പെട്ടു പോകുന്നത് സ്വന്തം മനസ്സിന്റെ സൗന്ദര്യമാണെന്ന അസാധാരണ ചിന്താഗതിയാണ് ഈ ചിത്രം പങ്കു വയ്ക്കുന്നത്.