എംസോൺ റിലീസ് – 3336
ഭാഷ | പേർഷ്യൻ |
സംവിധാനം | Houman Seyyedi |
പരിഭാഷ | നിഷാദ് ജെ എന് |
ജോണർ | ക്രെെം, ഡ്രാമ |
ഹൗമാൻ സെയ്യിദി സഹ-രചനയും സംവിധാനവും നിർമ്മാണവും എഡിറ്റിംഗും നിർവ്വഹിച്ചു 2022-ൽ പുറത്തിറങ്ങിയ ഇറാനിയൻ ത്രില്ലർ ഡ്രാമ ചിത്രമാണ് വേൾഡ് വാർ III.
വർഷങ്ങൾക്കുമുമ്പ് ഒരു ഭൂകമ്പത്തിൽ ഭാര്യയെയും മകനെയും നഷ്ടപ്പെട്ട ഭവനരഹിതനായ ദിവസക്കൂലിക്കാരനാണ് ഷാഖിബ്. സ്വന്തമായി താമസ സ്ഥലം പോലുമില്ലാത്ത ഷാഖിബ് ഊമയും ബധിരയുമായ കാമുകിയുടെ റൂമിലാണ് തൽക്കാലികമായി താമസിക്കുന്നത്. ഷാഖിബിന്റെ ജീവിതം മാറി മറിയുന്നത് അയാളുടെ നാട്ടിൽ ഒരു സിനിമാ ഷൂട്ടിങ് വരുമ്പോഴാണ്, സിനിമയിൽ ഒരു ചെറിയ വേഷം അവതരിപ്പിക്കാനുള്ള അവസരം ഷകീബിനും ലഭിക്കുകയാണ്, ദിവസക്കൂലിയും ആഹാരവും പുറമെ തല്ക്കാലം താമസിക്കാൻ ഒരിടവും കിട്ടും എന്നതിനാൽ അയാൾ അതിന് തയ്യാറാവുകയാണ്,
എന്നാൽ അവിചാരിതമായി ഒരു കഥാപാത്രത്തെ അയാൾക്ക് അവതരിപ്പിക്കേണ്ടി വരികയാണ്, ആ കഥാപാത്രം ആണെങ്കിൽ സാക്ഷാൽ അഡോൾഫ് ഹിറ്റ്‌ലറും. പിന്നീട് ഉണ്ടാകുന്ന വളരെ അവിചാരിതമായ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.
95-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള ഇറാൻ എൻട്രിയായിരുന്നു ചിത്രം, 79-ാമത് വെനീസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒറിസോണ്ടി അവാർഡിനായി മത്സരിച്ചു, മികച്ച നടനുള്ള ഒറിസോണ്ടി അവാർഡും മികച്ച ചിത്രത്തിനുള്ള ഒറിസോണ്ടി അവാർഡും കരസ്ഥമാക്കി.