Ida
ഐഡ (2013)

എംസോൺ റിലീസ് – 2305

ഭാഷ: പോളിഷ്
സംവിധാനം: Pawel Pawlikowski
പരിഭാഷ: അരുണ വിമലൻ
ജോണർ: ഡ്രാമ
Download

1358 Downloads

IMDb

7.4/10

ഒരു കന്യാസ്ത്രീയായി വ്രതമെടുക്കാൻ റെഡിയായി നിന്ന Anna എന്ന പെൺകുട്ടി, വ്രതം തുടങ്ങുന്നതിനു മുൻപ് ജീവിച്ചിരിക്കുന്ന ബന്ധുക്കൾ ഉണ്ടെങ്കിൽ പോയ്‌ കാണണമെന്ന് മഠത്തിലെ നിയമം ഉള്ളതുകൊണ്ട് മാത്രം അവളുടെ ആന്റിയെ കാണാൻ പോകുന്നു. ഇത്രയും കാലം കോൺവെന്റിൽ അനാഥയായി ജീവിച്ച അവൾക്ക് ബന്ധുക്കൾ ഉണ്ടെന്നറിഞ്ഞത് തന്നെ ഒരു അത്ഭുതമായിരുന്നു. അവൾ ഒരു ജൂതയാണെന്നും അവളുടെ കുടുംബം നാസി അധിനിവേശകാലത്ത് നഷ്ടപെട്ടതാണെന്നും, അവളുടെ പേര് Ida എന്നാണെന്നുമൊക്കെ അറിയുന്നത് അതിലും വലിയ ഞെട്ടലാണവൾക്ക്. Idaയുടെ നേർവിപരീതമാണ് അവളുടെ ആന്റി Wanda. അവൾ കാണാൻ വരുമ്പോ “ഞാൻ എന്താണെന്ന് അവര് നിന്നോട് പറഞ്ഞില്ലേ” എന്നാണ് Wanda ചോദിക്കുന്നത്. കഥ പുരോഗമിക്കുമ്പൊ Wanda ഒരു കമ്മ്യൂണിസ്റ്റാണെന്നും, നാസിക്കാലത്ത് ഒളിപ്പോരിൽ ഏർപ്പെട്ടിട്ടുണ്ടെന്നുമൊക്കെ പതിയെ നമ്മൾ കേൾക്കും.
അവർ രണ്ടുപേരുംകൂടി, നഷ്ടപെട്ട കുടുംബത്തിന്റെ കല്ലറയും വേരുകളും അന്വേഷിച്ചു പോകുകയാണ്.