എം-സോണ്‍ റിലീസ് – 630
ഭാഷ | പോളിഷ് |
സംവിധാനം | Agnieszka Holland, Kasia Adamik |
പരിഭാഷ | നിഷാദ് ജെ എന്‍ |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
പോളണ്ടിലെ ഒരു മഞ്ഞു മൂടിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത് .Duszjeko എന്ന പ്രായമായ സ്ത്രീ തന്‍റെ രണ്ടു വളർത്തു നായ്ക്കാൾക്കൊപ്പം ഒറ്റയ്ക്കാണ് താമസിക്കുന്നത് ഒരു ദിവസം തന്റെ നായ്ക്കളെ കാണാതാവുന്നു എത്ര തിരക്കിയിട്ടും അവയെ കണ്ടെത്താൻ Duszjekoക്കു ആകുന്നില്ല. തുടർന്ന് ഗ്രാമത്തിൽ തുടർച്ചയായി കൊലപാതകങ്ങൾ നടക്കുന്നു മരിക്കുന്നവർ എല്ലാം വേട്ടകാരാണ്, ആരാണീ കൊലപാതകി എന്ന് പോലീസിന് കണ്ടെത്താൻ ആകുന്നില്ല എല്ലാ കൊലപാതകം നടന്ന സ്ഥലത്തു നിന്നും മൃഗങ്ങളുടെ കാൽപാടുകൾ കിട്ടുന്നു.തുടർന്ന് നാടകീയമായ സംഭവങ്ങളിലൂടെ സിനിമ മുന്നോട്ടു പോകുകയാണ്….
“Drive Your Plough Over the Bones of the Dead” എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമാണ് ഈ സിനിമ ,ഛായാഗ്രഹണം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്,പോളണ്ട് പോലെയുള്ള വന്യമൃഗങ്ങൾ ധാരാളമായുള്ള, നായാട്ട് നിയമപരമായി അനുവദിക്കപ്പെട്ട രാജ്യത്ത് ഈ സിനിമയുടെ പ്രസക്തി എടുത്തു പറയേണ്ടതാണ്. ഈ സിനിമയുടെ കഥ നമ്മളോട് പറയുന്നതും നായാട്ട് കലണ്ടറിലൂടെയാണ്. ശൈത്യം,ശിശിരം, വസന്തം തുടങ്ങി എല്ലാ ഋതുക്കളും കാണിക്കുന്ന ഫ്രെയിമുകളൊക്കെ ഗംഭീരം തന്നെ.
പോളണ്ടിന്‍റെ ഒഫീഷ്യൽ ഓസ്കാർ എൻട്രി കൂടി ആയിരുന്നു spoor.