The Plagues of Breslau
ദ പ്ലേഗ്സ് ഓഫ് ബ്രെസ്ലോ (2018)

എംസോൺ റിലീസ് – 2955

Download

5699 Downloads

IMDb

6/10

നഗരത്തിൽ നടന്ന അസാധാരണമായ ഒരു കൊലപാതകം അന്വേഷിക്കുകയാണ് ഡിറ്റക്ടീവ് ഹെലേന റൂസ്. കൊല്ലപ്പെട്ടയാളുടെ ദേഹത്ത്, അയാൾ ചെയ്ത തെറ്റ് കമ്പി പഴുപ്പിച്ച് എഴുതിയ ശേഷമാണ് കൊന്നിരിക്കുന്നത്. സംഭവത്തിന് പല വിചിത്ര സ്വഭാവങ്ങളുമുണ്ടെന്ന് ഹെലേനക്ക് ബോധ്യമാകുന്നു.

പിറ്റേന്ന് സമാനമായ രീതിയിൽ മറ്റൊരു കൊല കൂടി. വരും ദിവസങ്ങളിൽ ഇനിയും ആളുകൾ കൊല്ലപ്പെടുമെന്ന സൂചന മുറുകിയതോടെ അന്വേഷണം ശക്തമാക്കുന്നു. പക്ഷേ കൊലപാതകിയെക്കുറിച്ച് ഒരു സൂചനയും ലഭിക്കുന്നില്ല. ഇതിനിടെ പോലീസ് ആസ്ഥാനത്ത് നിന്ന് ഒരു കുറ്റാന്വേഷണ വിദഗ്ധയെ അന്വേഷണത്തിനായി അയക്കുന്നു. ഹെലേനക്ക് ഇതത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും അവർക്കൊപ്പം അന്വേഷണവുമായി സഹകരിക്കുന്നു. തുടർന്ന് പ്രതീക്ഷിക്കാത്ത തലങ്ങളിലേക്കാണ് അന്വേഷണം ചെന്നെത്തുന്നത്.