എംസോൺ റിലീസ് – 3176
ഭാഷ | പോർച്ചുഗീസ് |
സംവിധാനം | Guel Arraes |
പരിഭാഷ | മുബാറക് റ്റി എൻ |
ജോണർ | കോമഡി, ഡ്രാമ, ഫാന്റസി |
വടക്കുകിഴക്കൻ ബ്രസീലിൽ ദാരിദ്ര്യത്തിലും പട്ടിണിയിലുമായി കഴിയുന്ന രണ്ടു സുഹൃത്തുക്കളാണ്ചി ക്കോയും, “ചീവീട്” ജാക്കും. ആളൊരു പേടിത്തൊണ്ടനാണെങ്കിലും, ബഡായി പറയുന്നതിൽ മിടുക്കനാണ് ചിക്കോ. തൻ്റെ സംസാരത്തിലൂടെ ആരെയും വീഴ്ത്തുന്ന ബുദ്ധിമാനാണ് “ചീവീട്” ജാക്ക്. സ്ഥിരമായി ഒരു വരുമാന മാർഗ്ഗമില്ലാത്ത ഇരുവരും ഒരു ബേക്കറിയിൽ ജോലിക്ക് കയറുന്നതും, തുടർന്ന് നടക്കുന്ന രസകരമായ സന്ദർഭങ്ങളുമാണ് 2000 ൽ പുറത്തിറങ്ങിയ ബ്രസീലിയൻ കോമഡി ഫാൻ്റസി ചിത്രമായ O Auto da Compadecida (A Dog’s Will) ൻ്റെ പശ്ചാത്തലം.
1930 കളിലെ കൊടിയ ദാരിദ്ര്യവും, വരൾച്ചയും, സാധാരണക്കാർ നേരിടുന്ന അധികാരികളിൽ നിന്നുള്ള അവഗണനയും, സമൂഹത്തിലെ സമ്പന്നർ അനുഭവിച്ചു പോന്ന മേൽക്കോയ്മയുമെല്ലാം തമാശയുടെ അകമ്പടിയോടെ ചിത്രം വരച്ചു കാട്ടുന്നുണ്ട്. സിനിമയുടെ ഒരു പ്രത്യേക ഘട്ടത്തിൽ, കഥാപാത്രങ്ങളായി Jesus Christ, Virgin Mary, Devil എന്നിവരും എത്തുന്നുണ്ട്. പ്രസിദ്ധ ബ്രസീലിയൻ നാടകകൃത്തായ Ariano Suassuna യുടെ ഇതേ പേരിലുള്ള നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. എക്കാലത്തെയും മികച്ച ബ്രസീലിയൻ ചിത്രങ്ങളിൽ ഒന്നായി നിരൂപകർ വാഴ്ത്തുന്ന ഈ സിനിമ, Letterboxd വെബ്സൈറ്റിലെ Top 250 ൽ, മൂന്നാം സ്ഥാനത്തും ഇടം നേടിയിട്ടുണ്ട്.