Bacurau
ബക്യുറൗ (2019)

എംസോൺ റിലീസ് – 2168

Download

4141 Downloads

IMDb

7.3/10

Movie

N/A

ബക്യുറൗ എന്ന ബ്രസീലിയന്‍ ഗ്രാമത്തിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീ മരിക്കുന്നു. അവരുടെ ശവസംസകാരത്തിന് ഒരുമിച്ചു കൂടിയ ആ ഗ്രാമത്തില്‍ അപകടങ്ങള്‍ ആരംഭിക്കുന്നു. വെള്ളം കൊണ്ടുവരുന്ന വണ്ടിയില്‍ വെടിയുണ്ടകള്‍ തറക്കുന്നു, ശവപ്പെട്ടികള്‍ വഴിയില്‍ കാണപ്പെടുന്നു, ഇതിനെല്ലാം പുറമേ ഗ്രാമം ഒരു ദിവസം ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമാകുന്നു. അജ്ഞാതമായ ഈ വെല്ലുവിളിയെ അതിജീവിക്കാന്‍ രക്തരൂക്ഷിതമായ ഒരു പോരാട്ടത്തിന് ബക്യുറൗ തയ്യാറെടുക്കുന്നു. ആധുനിക ബ്രസീലിയൻ സാമൂഹ്യ-രാഷ്ട്രീയ ആശങ്കകൾ അവതരിപ്പിച്ച ‘ബക്യുറൗ’, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പുരസ്ക്കാരം അടക്കം വിവിധ ചലച്ചിത മേളകളില്‍ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ‘ബക്യുറൗ’ സംവിധാനം ചെയ്തത് ക്ലെബര്‍ മെണ്ടോങ്ക ഫീലു, ജൂലിയാനോ ഡോര്‍നെല്ലസ് എന്നിവര്‍ ചേര്‍ന്നാണ്.