Caramelo
കാരമെലോ (2025)
എംസോൺ റിലീസ് – 3555
ഭാഷ: | പോർച്ചുഗീസ് |
സംവിധാനം: | Diego Freitas |
പരിഭാഷ: | ഫ്രെഡി ഫ്രാൻസിസ് |
ജോണർ: | കോമഡി, ഡ്രാമ, ഫാമിലി |
ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്ന സ്വാധീനങ്ങൾ തീർത്തും അപ്രതീക്ഷിതമായ ബന്ധങ്ങളിൽ നിന്നാവും ഉണ്ടാവുക. കാരമെലോ എന്ന മനോഹരമായ ഫീൽ ഗുഡ് ചിത്രം അത്തരമൊരു ബന്ധത്തെ കുറിച്ചാണ്. പെഡ്രോ എന്ന ചെറുപ്പക്കാരനായ ഒരു ഷെഫും കാരമെലോ എന്ന തെരുവ് നായയും.
ആഗ്രഹിച്ചതെല്ലാം നേടി സന്തോഷത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന പെഡ്രോ തന്റെ തലവേദന കാൻസർ ആണെന്ന് തിരിച്ചറിയുന്നു. യാദൃശ്ചികമായി അവൻ തെരുവിൽ കണ്ടെത്തുന്ന കാരമെൽ നിറമുള്ള ഒരു തെരുവ് നായ, അവന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.