Carandiru
കരാന്ദിരു (2003)
എംസോൺ റിലീസ് – 2560
ഭാഷ: | പോർച്ചുഗീസ് |
സംവിധാനം: | Hector Babenco |
പരിഭാഷ: | മുഹസിൻ |
ജോണർ: | ക്രൈം, ഡ്രാമ |
Dr. ഡ്രസിയോ വറേല എഴുതിയ ‘ഇസ്റ്റാസോ കരാന്ദിരു’ എന്ന നോവൽ – മെമോയറിനെ ആസ്പദമാക്കി ബ്രസീലിയൻ സംവിധായകൻ ഹക്തർ ബാബേങ്കൊ സംവിധാനം ചെയ്ത, ബ്രസീലിലെ തന്നെ ഏറ്റവും വലിയ തടങ്കൽ കേന്ദ്രങ്ങളിൽ ഒന്നായ കരന്തിറുവിൽ 1992ൽ നടന്ന കൂട്ടക്കൊലയെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് ‘കരാന്ദിരു’. താൻ സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും റിയലിസ്റ്റിക് ആയി ചിത്രീകരിച്ച ചിത്രം എന്ന് ബാബേങ്കൊ ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്.
യഥാർത്ഥ കുറ്റവാളികളെ തന്നെ അഭിനയിപ്പിച്ചു എന്നതും 2002-ൽ കരാന്ദിരു തകർക്കപ്പെടുന്നതിന് മുൻപ് അതിൽ വെച്ച് തന്നെ ചിത്രം ചിത്രീകരിച്ചു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ലോകത്തിലെ തന്നെ എണ്ണപ്പെട്ട ഭരണകൂട ഭീകരതയുടെ അവശേഷിപ്പായ ഈ ചിത്രം, പ്രേക്ഷകരെ ജയിലിനുള്ളിലെ പച്ചയായ ജീവിതത്തെ ഒരു മറയും ഇല്ലാതെ തുറന്നു കാട്ടുകയാണ്.