The Second Mother
ദ സെക്കന്റ് മദർ (2015)

എംസോൺ റിലീസ് – 251

ഭാഷ: പോർച്ചുഗീസ്
സംവിധാനം: Anna Muylaert
പരിഭാഷ: ആർ. മുരളീധരൻ
ജോണർ: കോമഡി, ഡ്രാമ

അമ്മ ജോലിക്കു നിൽക്കുന്ന വീട്ടിലെത്തി അവിടെയുള്ളവരോട് ഇടപഴകുന്ന തന്നിഷ്ടക്കാരിയായ മകളെ കേന്ദ്രകഥാപാത്രമാക്കി 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ സെക്കന്റ് മദർ.

പതിമൂന്ന് വർഷങ്ങളായി ഫാബിനോയുടെ വളർത്തമ്മയായി ജോലി ചെയ്യുകയാണ് വാൽ, സാമ്പത്തികമായി അവൾ സുസ്ഥിരയാണ്. പക്ഷേ, മകൾ ജസീക്കയെ വടക്കൻ ബ്രസീലിലെ പെർണാബുകോയിലെ ബന്ധുക്കളുടെ അടുത്ത് ഏൽപിച്ചിരിക്കുന്നതിന്റെ കുറ്റബോധം അവളെ വല്ലാതെ അലട്ടുന്നുണ്ട്. കോളേജ് പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ വേണ്ടി ജസീക്ക സാവോപോളോയിൽ വാൽ ജോലി ചെയ്യുന്ന വീട്ടിലെത്തുന്നു. അത് ഒട്ടേറെ താളപ്പിഴകളുടെ തുടക്കമാകുന്നു.
ഹാസ്യ നാടകത്തിന്റെ ചുവയുള്ള ചിത്രം ബ്രസീലിൽ നിന്ന് വിദേശ ഭാഷാ ചിത്രങ്ങളുടെ പട്ടികയിൽ ഓസ്കാറിനായി നോമിനേറ്റ് ചെയ്തിട്ടുണ്ട്.