എം-സോണ്‍ റിലീസ് – 2000

ഭാഷ | പഞ്ചാബി |
സംവിധാനം | Gurvinder Singh |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ, ഹിസ്റ്ററി |
വാര്യം സിംഗ് സന്ധുവിന്റെ രണ്ട് ചെറുകഥകൾ ചേർത്ത് 2015ൽ ഗുർവീന്ദർ സിംഗ് സംവിധാനം ചെയ്ത പഞ്ചാബി ചിത്രമാണ് ചൗഥി കൂട് അഥവാ നാലാമത്തെ ദിശ.
പഞ്ചാബ് വിഘടനവാദവുമായി ഖാലിസ്ഥാൻ നടത്തിയ വിമത പോരാട്ടത്തിന്റെ പ്രശ്‌നം രൂക്ഷമായ 1980കളിലെ പഞ്ചാബ്. തീവ്രവാദികളുടെയും അവരെ തുരത്താൻ ശ്രമിക്കുന്ന ഇന്ത്യൻ സുരക്ഷാ സേനയുടെയും അമിതമായ അതിക്രമങ്ങൾക്കിടയിൽ പെട്ടുപോയ സാധാരണക്കാരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. വീടുകളിൽ വളർത്തുന്ന പട്ടികൾ രാത്രി സഞ്ചാരത്തിന് തടസ്സമാണെന്ന് കണ്ട തീവ്രവാദികൾ പട്ടികളെ വളർത്തരുതെന്ന് ആജ്ഞ ഇറക്കുന്നതോടെ തന്റെ വിശ്വസ്തനായ ടോമി എന്ന പട്ടിയെ ഒഴിവാക്കാനുള്ള വഴി അന്വേഷിക്കുകയാണ് കർഷകനായ ജോഗിന്ദർ.
ആ കാലഘട്ടത്തിൽ ഭീതിയുടെയും സംശയത്തിന്റെയും നിഴലിൽ ജീവിക്കേണ്ടി വന്ന ഒരു ജനതയുടെ ബുദ്ധിമുട്ടുകൾ നിഷ്പക്ഷമായി അതിഭാവുകത്വം ഇല്ലാതെ കാണിച്ചുതരുന്ന ശക്തമായ ഒരു ചിത്രമാണിത്.