Filantropica
ഫിലാന്ത്രോപ്പിക്ക (2002)

എംസോൺ റിലീസ് – 1624

Download

2296 Downloads

IMDb

8.4/10

Movie

N/A

ഒവിഡു ഗോരാ, ചെറിയ ശമ്പളം മാത്രമുള്ള, മധ്യവയസ്കനായ ഈ ഹൈസ്കൂൾ പ്രൊഫസറുടെ ഏറ്റവും വലിയ ആഗ്രഹം ഒരു എഴുത്തുകാരനാവുക എന്നായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഡിയാന എന്ന മോഡലുമായി പ്രണയത്തിലാവുന്നത് മുതലാണ് സിനിമ വേറെ ട്രാക്കിലേക്ക് നീങ്ങുന്നത്. എടുക്കാചരക്കായ തന്റെ പ്രിയപ്പെട്ട കഥാപുസ്തകം വിൽക്കുന്നതിനിടയ്ക്കാണ് ചില സത്യങ്ങൾ അയാൾ മനസ്സിലാക്കുന്നത്. പെപ്പെയെ പരിചയപ്പെടുന്നതോടെ ഭിക്ഷാടനത്തെ പറ്റിയുള്ള ധാരണ തന്നെ മാറുകയുണ്ടായി. ഭിക്ഷാടകരൊക്കെ ഒരു സംഘടനയിലെ അംഗങ്ങളാണെന്നും അവർ ഒരു കലാരൂപം പോലെ നെഞ്ചിലേറ്റി ഇതിനെയൊരു ബിസിനസ് ആയി കൊണ്ടുപോവുകയാണെന്നും ബോദ്ധ്യപ്പെട്ടു. ഓരോ കാരണങ്ങൾ കൊണ്ട് ഈ റാക്കറ്റിലേക്ക് വീണുപോകുന്ന ഹതഭാഗ്യനാണ് കഥാനായകൻ.

ഡാർക്ക് കോമഡി വിഭാഗത്തിൽ കഥ പറഞ്ഞു പോകുമ്പോൾ നയേ കാരൻഫിൽ (സംവിധായകൻ) റൊമേനിയൻ രാഷ്ട്രീയ പരിസരങ്ങളെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നുണ്ട്. “ചാരിറ്റി” എന്ന പുതിയ പ്രസ്ഥാനത്തിന്റെ പിന്നാമ്പുറങ്ങളിലെ സത്യാവസ്ഥ വെളിവാകുമ്പോൾ 2002 ൽ ഇറങ്ങിയ ഈ സിനിമ ഇന്നും അർത്ഥവത്താണെന്ന് പ്രേക്ഷകന് തോന്നിയാൽ അത്ഭുതപ്പെടാനില്ല.

“പറയാനൊരു കഥയില്ലാതെ കൈനീട്ടിയാൽ ഒന്നും ലഭിക്കില്ല”