Absurdistan
അബ്സർഡിസ്ഥാൻ (2008)

എംസോൺ റിലീസ് – 2019

ഭാഷ: റഷ്യൻ
സംവിധാനം: Veit Helmer
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: കോമഡി
പരിഭാഷ

14203 ♡

IMDb

6.7/10

Movie

N/A

വെള്ളം കിട്ടാത്ത ഒരു നാട് – അത്യാവശ്യകാര്യങ്ങൾക്ക് പോലും വെള്ളം ഇല്ലാത്ത അവസ്ഥയിലും നാട്ടിലെ ആണുങ്ങൾ സഹായിക്കാൻ തയ്യാറാകാതെ വരുമ്പോൾ ആ നാട്ടിലെ സ്ത്രീകൾ വെള്ളം കിട്ടുന്നത് വരെ അവരുമായി സെക്സിൽ ഏർപ്പെടില്ലെന്ന് ഒരു വ്യത്യസ്തമായ “പണിമുടക്കിന്” തയ്യാറാകുന്നു. ഇതിന് തുടക്കം കുറിച്ച അയാ എന്ന പെൺകുട്ടിക്കായി വർഷങ്ങളോളം കാത്തിരുന്ന അവളുടെ കാമുകൻ തെമെൽക്കോ ഏത് വിധേനയും ഗ്രാമത്തിലേക്ക് വെള്ളം എത്തിക്കാൻ തയ്യാറാവുകയാണ്.
അസർബൈജാനിൽ ചിത്രീകരിച്ച ഈ ചിത്രം adult absurd കോമഡി ഗണത്തിൽ പെടുത്താവുന്ന ഒന്നാണ്. വെള്ളത്തിനായുള്ള പരക്കംപാച്ചിലെന്ന മെമ്പോടിയിൽ രതിയുടെ കാര്യത്തിൽ ആൺ-പെൺ മനസുകളിലെ വ്യത്യാസങ്ങൾ ഒരുപാട് സിംബോളിസവും ദ്വായർത്ഥപ്രയോഗങ്ങളും ഉപയോഗിച്ച് രസകരമായി വിലയിരുത്തുകയാണ്. (18+ for nudity)